'ഇനിമുതല്‍ ഞാന്‍ റെഗുലര്‍ ഭക്തന്‍'; വിജയ് സൂപ്പറും പൗര്‍ണമിയും ട്രെയിലര്‍ 

സമൂഹമാധ്യമങ്ങളില്‍ ഏറെ പ്രശസ്തനായി തീര്‍ന്ന ജോസഫ് അന്നംകുട്ടി ജോസും ചിത്രത്തില്‍ ശ്രദ്ധേയമായ വേഷത്തിലെത്തുന്നുണ്ട്
'ഇനിമുതല്‍ ഞാന്‍ റെഗുലര്‍ ഭക്തന്‍'; വിജയ് സൂപ്പറും പൗര്‍ണമിയും ട്രെയിലര്‍ 

സിഫ് അലി, ഐശ്വര്യാ ലക്ഷ്മി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി 'സണ്‍ഡേ ഹോളിഡേ'ക്കുശേഷം ജിസ് ജോയ് തിരക്കഥയെഴുതി സംവിധാനംചെയ്യുന്ന 'വിജയ് സൂപ്പറും പൗര്‍ണമിയും' എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. എന്‍ജിനീയറിങ് കഴിഞ്ഞിട്ടും തൊഴില്‍രഹിതനായി കൂട്ടുകാര്‍ക്കൊപ്പം അലസജീവിതം നയിക്കുകയാണ് വിജയുടെയും എം.ബി.ബി.എസ് കഴിഞ്ഞ് ബിസിനസില്‍ ശ്രദ്ധിക്കുന്ന പൗര്‍ണമിയുടെയും കഥയാണ് സിനിമയുടെ പ്രമേയം. ഇവര്‍ ഇരുവരും ഒന്നിക്കുമ്പോഴുണ്ടാകുന്ന രസകരമായ സംഭവങ്ങളാണ് ചിത്രത്തില്‍.

അജു വര്‍ഗീസ്, ബാലു വര്‍ഗീസ്, രണ്‍ജി പണിക്കര്‍, സിദ്ധിഖ്, ദേവന്‍, ശ്രീകാന്ത് മുരളി, ശാന്തി കൃഷ്ണ, കെ.പി.എ.സി. ലളിത തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. സമൂഹമാധ്യമങ്ങളില്‍ ഏറെ പ്രശസ്തനായി തീര്‍ന്ന ജോസഫ് അന്നംകുട്ടി ജോസും ചിത്രത്തില്‍ ശ്രദ്ധേയമായ വേഷത്തിലെത്തുന്നുണ്ട്. ന്യൂ സൂര്യാ ഫിലിംസിന്റെ ബാനറില്‍ എ.കെ സുനിലാണ് ചിത്രം നിര്‍മിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com