ഐഎഫ്എഫ്‌കെ ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ നീട്ടി; വിദ്യാര്‍ത്ഥികളുടെ രജിസ്‌ട്രേഷന്‍ തുടരും

ഐഎഫ്എഫ്‌കെ ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ നീട്ടി; വിദ്യാര്‍ത്ഥികളുടെ രജിസ്‌ട്രേഷന്‍ തുടരും


23ാമത്‌രാജ്യാന്തര ചലച്ചിത്രമേളയുടെ ഡെലിഗേറ്റ് രജിസ്‌ട്രേഷന് അപേക്ഷിക്കാവുന്ന അവസാന തീയതി നവംബര്‍ 30 വരെ നീട്ടി.
വിദ്യാര്‍ത്ഥികള്‍ക്ക് അനുവദിച്ചിരുന്ന ക്വാട്ട കഴിഞ്ഞിരുന്നെങ്കിലും വിവിധ സ്ഥാപനങ്ങളില്‍നിന്നുള്ള അഭ്യര്‍ത്ഥന മാനിച്ച് വിദ്യാര്‍ത്ഥികളുടെ ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ തുടരുന്നതാണ്.

registration.iffk.in എന്ന വെബ്‌സൈറ്റില്‍ ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ നടത്താവുന്നതാണ്. ഓഫ് ലൈനായി രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് ശാസ്തമംഗലത്തെ ചലച്ചിത്ര അക്കാദമി ഓഫീസില്‍ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഡിസംബര്‍ ഏഴു മുതല്‍ 13 വരെ യാണ് ചലച്ചിത്രമേള

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com