'ഞാന്‍ നിങ്ങളെ മിസ് ചെയ്യും, നിങ്ങളുടെ ബോസ് എന്ന വിളിയും'; അംബരീഷിന്റെ ഓര്‍മകള്‍ പങ്കുവെച്ച് മമ്മൂട്ടി

''ന്യൂഡല്‍ഹി' എന്ന ചിത്രം കന്നടയില്‍ ഒരുക്കിയപ്പോള്‍ അതിലെ കേന്ദ്രകഥാപാത്രമായി നിങ്ങള്‍ എത്തിയപ്പോള്‍ അതെനിക്ക് വല്ലാത്ത സന്തോഷമായിരുന്നു'
'ഞാന്‍ നിങ്ങളെ മിസ് ചെയ്യും, നിങ്ങളുടെ ബോസ് എന്ന വിളിയും'; അംബരീഷിന്റെ ഓര്‍മകള്‍ പങ്കുവെച്ച് മമ്മൂട്ടി

രിച്ച കന്നട നടനും കേന്ദ്രമന്ത്രിയുമായ അംബരീഷിന്റെ ഓര്‍മകള്‍ പങ്കുവെച്ച് മമ്മൂട്ടി. മദ്രാസ് ദിനങ്ങളില്‍ തനിക്ക് ആദ്യം ലഭിച്ച ഏറ്റവും നല്ല സുഹൃത്തായിരുന്നു അംബരീഷ് എന്നാണ് തന്റെ ഫേയ്‌സ്ബുക് പോസ്റ്റിലൂടെ മമ്മൂട്ടി പറയുന്നത്. തനിക്കുണ്ടായ നഷ്ടം പറഞ്ഞറിയിക്കാന്‍ പറ്റാത്തതാണെന്നും താങ്കളെ വല്ലാതെ മിസ് ചെയ്യുമെന്നും താരം കുറിച്ചു. 

നിങ്ങളുടെ സിനിമകളിലൂടെയും രാഷ്ട്രീയത്തിലൂടെയും ഈ ലോകത്തിന് നിങ്ങളെന്നും പ്രിയപ്പെട്ടവനായിരിക്കും. പക്ഷെ എനിക്ക്, എന്റെ മദ്രാസ് ദിനങ്ങളില്‍ ആദ്യം കിട്ടിയ ഏറ്റവും നല്ല സുഹൃത്തുക്കളില്‍ ഒരാളായിരുന്നു നിങ്ങള്‍. പിന്നീടുള്ള വര്‍ഷങ്ങളില്‍ നമ്മുടെ സൗഹൃദവും വളര്‍ന്നു. എന്നും ആ ബന്ധം കാത്തുസൂക്ഷിക്കാന്‍ നമുക്ക് കഴിഞ്ഞു. 'ന്യൂഡല്‍ഹി' എന്ന ചിത്രം കന്നടയില്‍ ഒരുക്കിയപ്പോള്‍ അതിലെ കേന്ദ്രകഥാപാത്രമായി നിങ്ങള്‍ എത്തിയപ്പോള്‍ അതെനിക്ക് വല്ലാത്ത സന്തോഷമായിരുന്നു. ഞാനിപ്പോള്‍ എന്തെഴുതിയാലും എന്റെ നഷ്ടം എത്രത്തോളമാണ് എന്ന് പറഞ്ഞറിയിക്കാന്‍ സാധിക്കില്ല.  ഞാന്‍ നിങ്ങളെ മിസ് ചെയ്യും 'ബോസ്'. നിങ്ങളുടെ തിരിച്ചുള്ള ബോസ് എന്ന വിളിയും.' മമ്മൂട്ടി കുറിച്ചു. 

നിരവധി താരങ്ങളാണ് അംബരീഷിന് ആദരാഞ്ജലി അര്‍പ്പിച്ചുകൊണ്ട് രംഗത്തെത്തിയത്. പ്രിയ സുഹൃത്തും സഹോദരനുമായിരുന്ന അംബരീഷിന്റെ വിയോഗവാര്‍ത്ത ഹൃദയഭേദകമാണെന്നാണ് മോഹന്‍ലാല്‍ കുറിച്ചത്. ഇന്നലെ രാത്രി ഒന്‍പതു മണിയോടെയാണ് അംബരീഷിന്റെ മരണം. ബാംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ വൃക്ക സംബന്ധമായ അസുഖത്തിനു ചികിത്സയിലിരിക്കെയാണ് ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. മലയാളത്തിലെ പ്രിയ നടി സുമലതയാണ് ഭാര്യ.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com