കരീന 'കാ' ആകുമ്പോള്‍ അനില്‍ കപൂര്‍ 'ബാലു'വാകും: ബോളിവുഡ് താരങ്ങളുടെ ശബ്ദതാളത്തില്‍ മൗഗ്ലി, ആദ്യ ട്രെയിലര്‍ പുറത്ത്

മൗഗ്ലി ലെജന്റ് ഓഫ് ദ് ജംഗിള്‍ എന്നാണ് ചിത്രത്തിന്റെ പേര്.
കരീന 'കാ' ആകുമ്പോള്‍ അനില്‍ കപൂര്‍ 'ബാലു'വാകും: ബോളിവുഡ് താരങ്ങളുടെ ശബ്ദതാളത്തില്‍ മൗഗ്ലി, ആദ്യ ട്രെയിലര്‍ പുറത്ത്

ലോക സിനിമ പ്രേമികള്‍ക്കിടയില്‍ ജംഗിള്‍ ബുക്ക് വന്‍ തംഗമായിരുന്നു സൃഷ്ടിച്ചിരുന്നത്. കഥകളില്‍ വായിച്ച് പിന്നീട് ടെലിവിഷനില്‍ കണ്ട നല്ലൊരു ഓര്‍മ്മയാണ് ജംഗിള്‍ബുക്ക്. 'ജംഗിള്‍ ബുക്ക്' എന്ന നോവലും അതിലെ കഥാപാത്രമായ മൗഗ്ലിയും. ദുരദര്‍ശനില്‍ നാം ആദ്യം കണ്ട മൗഗ്ലി പിന്നീട് പലതവണ സിനിമയായി നമ്മുടെ മുന്നിലെത്തിയിട്ടുണ്ട്.  

ഇപ്പോഴിതാ ജംഗിള്‍ ബുക്കിനെ ആധാരമാക്കി മറ്റൊരു ബോളിവുഡ് ചിത്രം കൂടി എത്തുകയാണ്. 'മൗഗ്ലി ലെജന്റ് ഓഫ് ദ് ജംഗിള്‍' എന്നാണ് ആന്റി സെര്‍കി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ പേര്. സിനിമയുടെ ട്രെയിലര്‍ ആണിയറ പ്രവര്‍ത്തകര്‍ പുറത്തു വിട്ടിട്ടുണ്ട്. നെറ്റ്ഫ്‌ലിക്‌സിലാണ് ചിത്രം റിലീസിനെത്തുന്നത്. നെറ്റ്ഫഌക്‌സ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ പ്രധാന കഥാപാത്രമാവുന്നത് 2017ല്‍ പുറത്തിറങ്ങിയ ജുമാന്‍ജിയില്‍ ശ്രദ്ധേയമായ കഥാപാത്രമഭിനയിച്ച രോഹന്‍ ചന്ദ് ആണ്. 

ഇതിനെല്ലാം പുറമെ ചിത്രത്തിലെ ഏറ്റവും ശ്രദ്ധേയമായ കാര്യമെന്താണെന്ന് വെച്ചാല്‍, ഇതിലെ കഥാപത്രങ്ങള്‍ക്കെല്ലാം ശബ്ദം നല്‍കിയിരിക്കുന്നത് ബോളിവുഡിലെ പ്രിയപ്പെട്ട താരങ്ങളാണ്. സൂപ്പര്‍താരം കരീന കപൂര്‍ ആണ് കായ്ക്ക് ശബ്ദം നല്‍കിയിരിക്കുന്നത്. അനില്‍ കപൂറിന്റെ ശബ്ദമാണ് ബാലുക്കരടിക്ക് വേണ്ടി ഉപയോഗിച്ചിട്ടുള്ളത്. 

ബഗീരയ്ക്ക് ശബ്ദം നല്‍കുന്നത് അഭിഷേക് ബച്ചനാണ്. നിഷയ്ക്ക് മാധുരി ദീക്ഷിത് ശബ്ദം നല്‍കുമ്പോള്‍ ഷേര്‍ ഖാന് ജാക്കി ഷറഫ് ശബ്ദം നല്‍കും. മൗഗ്ലിയുടെ ചെന്നായ അമ്മയായി മാധുരിയുടെ ശബ്ദം ഏറെ ചേരുന്നതായി തോന്നും. പുറത്തിറങ്ങിയ ട്രെയിലറില്‍ എല്ലാ താരങ്ങളും എത്തിയിട്ടില്ല, അതുകൊണ്ട് താരങ്ങളുടെയെല്ലാം ശബ്ദങ്ങള്‍ മൗഗ്ലിയിലെ കഥാപാത്രങ്ങള്‍ക്ക് എങ്ങനെ ചേരുന്നു എന്നറിയാന്‍ കാത്തിരിക്കുക തന്നെ വേണം, അല്ലാതെ വേറെ വഴിയില്ല.  

കാട്ടിലകപ്പെട്ടുപോകുന്ന മൗഗ്ലിയെന്ന മനുഷ്യകുഞ്ഞിന്റെ കഥയാണ് ജംഗിള്‍ബുക്ക്. അവനെ സ്‌നേഹവും ഭക്ഷണവും നല്‍കി തീറ്റിപോറ്റുന്നതാകട്ടെ ചെന്നായ് കൂട്ടവും. കാടിന്റെ നിയമങ്ങള്‍ അവന്റെയും നിയമങ്ങളാണ്. ചെന്നായ് കുട്ടികള്‍ അവന്റെയും സഹോദരങ്ങളാണ്. റുഡ്യാര്‍ഡ് കിപ്ലിങ്ങിന്റെ പ്രശസ്തമായ ജംഗിള്‍ബുക്ക് എന്ന പുസ്തകമാണ് പിന്നീട് കാര്‍ട്ടൂണായും സിനിമയായുമെല്ലാം പ്രേക്ഷകര്‍ക്കു മുന്നിലെത്തിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com