നടി ആക്രമിക്കപ്പെട്ട സംഭവം സിനിമയാകുന്നു; ദിലീപ് അതിഥി വേഷത്തില്‍ എത്തും

നടി ആക്രമിക്കപ്പെട്ട സംഭവം സിനിമയാകുന്നു; ദിലീപ് അതിഥി വേഷത്തില്‍ എത്തും

അഡ്വ ബി എ ആളൂരിന്റെ തിരക്കഥയില്‍ സലിം ഇന്ത്യയാണ് ചിത്രം സംവിധാനം ചെയ്യുന്നത്

കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തെ ആസ്പദമാക്കി സിനിമ വരുന്നു. അഡ്വ ബി എ ആളൂരിന്റെ തിരക്കഥയില്‍ സലിം ഇന്ത്യയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.ചിത്രത്തിന് അവാസ്തവം എന്നാണ് പേരിട്ടിരിക്കുന്നത്. 

സിനിമയുടെ ചിത്രീകരണം ഡിസംബര്‍ ഒന്നിന് ആരംഭിക്കുമെന്ന് സലിം ഇന്ത്യ കൊച്ചിയില്‍ പറഞ്ഞു. നടന്‍ ദിലീപ് ചിത്രത്തില്‍ അതിഥി വേഷത്തില്‍ അഭിനയിക്കും. നിലവില്‍ മറ്റൊരു സിനിമയുടെ ചിത്രീകരണത്തിനായി ദിലീപ് വിദേശത്താണ്. വിദേശത്ത് നിന്ന് തിരിച്ചെത്തിയ ശേഷം ചിത്രവുമായി സഹകരിക്കുമെന്ന് സലിം ഇന്ത്യ അറിയിച്ചു. 

നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍  പ്രതിയായ ദിലീപ് മാസങ്ങള്‍ക്ക് മുന്‍പ് ജാമ്യത്തിലാണ് പുറത്തിറങ്ങിയത്.കേസിന്റെ വിചാരണ നടപടികള്‍ പുരോഗമിക്കുകയാണ്.  സിനിമ ഷൂട്ടിങ്ങിനായി ഒന്നരമാസം ജര്‍മനിയില്‍ പോകണമെന്ന ആവശ്യത്തിന് ആഴ്ചകള്‍ക്ക് മുന്‍പാണ് കോടതി അനുമതി നല്‍കിയത്. അതേസമയം വിചാരണ വൈകിപ്പിക്കാനുളള പ്രതിഭാഗത്തിന്റെ ആസൂത്രിത നീക്കമാണ് ഇതെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. കുറ്റപത്രം സമര്‍പ്പിച്ച് ഒരു വര്‍ഷമായിട്ടും വിചാരണ തുടങ്ങാന്‍ കഴിഞ്ഞിട്ടില്ലെന്നും ദിലീപ് അടക്കമുള്ള മുഖ്യപ്രതികള്‍ നിരന്തര ഹര്‍ജികളുമായി നടപടികള്‍ തടസപ്പെടുത്തുകയാണെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ ബോധിപ്പിച്ചിരുന്നു. ഇത്തരത്തിലൊരു കേസ് പ്രതിയുടെ വിദേശയാത്ര കാരണം വൈകുന്നത് കുറ്റകൃത്യത്തിന് ഇരയായ സ്ത്രീയോടുള്ള നീതിനിഷേധമാണെന്നാണ് പ്രോസിക്യൂഷന്റെ നിലപാട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com