വാക്ക് പാലിച്ച് ബിഗ് ബി; തോട്ടിത്തൊഴിലാളികള്‍ക്ക് ബച്ചന്റെ സഹായഹസ്തം 

വ്യക്തിഗതമായി ഉപയോഗിക്കാവുന്ന 25 ചെറിയ യന്ത്രങ്ങളും ഒരു വലിയ ട്രക്ക് മെഷീനുമാണ് അമിതാഭ് സംഭാന ചെയ്തിരിക്കുന്നത്
വാക്ക് പാലിച്ച് ബിഗ് ബി; തോട്ടിത്തൊഴിലാളികള്‍ക്ക് ബച്ചന്റെ സഹായഹസ്തം 

തോട്ടിത്തൊഴിലാളികള്‍ക്ക് സഹായവുമായി ബിഗ് ബി. കൈകള്‍ കൊണ്ട് തോട്ടി പണി ചെയ്യുന്ന തൊഴിലാളികളോട് അലിവ് തോന്നി അവര്‍ക്കുവേണ്ട യന്ത്രങ്ങള്‍ താന്‍ സംഭാവന ചെയ്യുമെന്ന് ബോളിവുഡ് മെഗാസ്റ്റാര്‍ അമിതാഭ് ബച്ചന്‍ ഉറപ്പ് നല്‍കിയിരുന്നു. ഇപ്പോഴിതാ ആ വാക്ക് പാലിച്ചിരിക്കുകയാണ് താരം. 

ബനേഗ സ്വച്ച് ഇന്ത്യ എന്ന പരിപാടിയിലൂടെ തോട്ടിത്തൊഴിലാളികള്‍ കടന്നുപോകുന്ന ദയനീയ അവസ്ഥ കണ്ട് അവര്‍ക്കായി 50 യന്ത്രങ്ങള്‍ താന്‍ സംഭാവന ചെയ്യുമെന്ന് അമിതാഭ് പറഞ്ഞിരുന്നു. തോട്ടിത്തൊഴിലാളികളുടെ സംഘടനയ്ക്കും ബ്രിഹാന്‍മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷനും അയച്ച കത്തിലാണ് തൊഴിലാളികളെ സഹായിക്കാനുള്ള താത്പര്യം അമിതാഭ് വ്യക്തമാക്കിയത്. ഓടകളിലും ഡ്രെയ്‌നേജിലുമെല്ലാം ആളുകള്‍ നേരിട്ടിറങ്ങുന്നതും സ്വന്തം കൈകള്‍ കൊണ്ടുതന്നെ ഇത്തരം ജോലികള്‍ ചെയ്തുതീര്‍ക്കേണ്ടിവരുന്ന സാഹചര്യം ഒഴിവാക്കാന്‍ എന്തെങ്കിലും ചെയ്യാന്‍ ആഗ്രഹിക്കുന്നെന്നാണ് കത്തിലൂടെ ബച്ചന്‍ അറിയിച്ചത്. 

വ്യക്തിഗതമായി ഉപയോഗിക്കാവുന്ന 25 ചെറിയ യന്ത്രങ്ങളും ഒരു വലിയ ട്രക്ക് മെഷീനുമാണ് അമിതാഭ് സംഭാന ചെയ്തിരിക്കുന്നത്. തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ അമിതാഭ് തന്നെയാണ് ഈ കാര്യം അറിയിച്ചത്. യന്ത്രങ്ങള്‍ വാങ്ങാനായി 50ലക്ഷം രൂപ താരം സംഭാവന നല്‍കിയിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com