ആമിര്‍ സാരെ ജഹാന്‍ സെ അച്ചാ വേണ്ടെന്നു വച്ചത് മഹാഭാരതത്തിനു വേണ്ടി; പകരക്കാരനായി ഷാറുഖ് വന്നതില്‍ സന്തോഷമെന്ന് താരം 

സാരെ ജഹാന്‍ സെ അച്ചയില്‍ നിന്നുള്ള തന്റെ പിന്‍മാറ്റത്തെക്കുറിച്ചും ഷാറുഖ് നായകനാകുന്നതിനെക്കുറിച്ചും തുറന്നുപറഞ്ഞിരിക്കുകയാണ് ആമിര്‍
ആമിര്‍ സാരെ ജഹാന്‍ സെ അച്ചാ വേണ്ടെന്നു വച്ചത് മഹാഭാരതത്തിനു വേണ്ടി; പകരക്കാരനായി ഷാറുഖ് വന്നതില്‍ സന്തോഷമെന്ന് താരം 

ന്ത്യയുടെ ആദ്യ ബഹിരാകാശ യാത്രികനായ രാകേഷ് ശര്‍മയുടെ ജീവിതകഥ പ്രമേയമാക്കി ഒരുങ്ങുന്ന സാരെ ജഹാന്‍ സെ അച്ചയില്‍ ആമിര്‍ ഖാന്‍ നായകനാകുമെന്നായിരുന്നു ആദ്യം പുറത്തുവന്ന വാര്‍ത്തകള്‍. എന്നാല്‍ പിന്നീട് ആമിര്‍ പിന്‍മാറുകയും ഷാറുഖ് സിനിമയുടെ ഭാഗമായി എത്തുകയുമായിരുന്നു. ഇപ്പോഴിതാ സിനിമയില്‍ നിന്നുള്ള തന്റെ പിന്‍മാറ്റത്തെക്കുറിച്ചും ഷാറുഖ് നായകനാകുന്നതിനെക്കുറിച്ചും ആമിര്‍ തന്നെ തുറന്നുപറഞ്ഞിരിക്കുകയാണ്. 
 
സാരെ ജഹാന്‍ സെ അച്ചയില്‍ ഷാറൂഖ് ഖാന്‍ നായകനാകുന്നതില്‍ തനിക്ക് വളരെയധികം സന്തോഷമുണ്ടെന്നാണ് ആമിറിന്റെ വാക്കുകള്‍. സിനിമയുടേത് വളരെ മികച്ച തിരകഥയാണെന്നും രാകേഷ് ശര്‍മ്മയുടെ വലിയ ആരാധകനാണ് താനെന്നും അമീര്‍ പറഞ്ഞു. "സാരെ ജഹാന്‍ സെ അച്ചയുടെ ഭാഗമാകാന്‍ കഴിയാത്തതില്‍ എനിക്ക് വളരെ വിഷമമുണ്ട്. ഈ സിനിമയെക്കുറിച്ച് ഷാരൂഖിനോട് പറഞ്ഞത് ഞാനാണ്. മികച്ച തിരകഥയാണെന്നും കഥ വായിക്കണമെന്നും ഞാന്‍ പറഞ്ഞിരുന്നു. ഷാറുഖിന് കഥ ഇഷ്ടപ്പെട്ടതില്‍ വളരെയധികം സന്തോഷമുണ്ട്. സിനിമയ്ക്ക് എന്റെ എല്ലാ വിധ ആശംസകളും", ആമിര്‍ പറഞ്ഞു. 

ആമിറിന്റെ വളരെ അടുത്ത സുഹൃത്തും തിരകഥാകൃത്തുമായ അന്‍ജും രജബലിയാണ് സാരെ ജഹാന്‍ സെ അച്ഛയുടെ തിരകഥ ഒരുക്കിയിരിക്കുന്നത്. ആമിര്‍ രാകേഷായി വേഷമിടണമെന്നായിരുന്നു താന്‍ ആഗ്രഹിച്ചിരുന്നതെന്നും സിനിമയുടെ കഥ പൂര്‍ത്തിയാക്കിയതിന് ശേഷമുള്ള മറ്റ് ചര്‍ച്ചകക്കിടയില്‍ സിനിമയെക്കുറിച്ച് പരസ്പരം ഒരുപാട് പ്രതീക്ഷകള്‍ പങ്കുവച്ചിരുന്നെന്നും രജബലി പറഞ്ഞു. ദൗര്‍ഭാഗ്യവശാല്‍ അദ്ദേഹം മഹാഭാരത് എന്ന വലിയ ഒരു പ്രൊജക്ടിന്റെ ഭാഗമാണ്, രജബലി പറഞ്ഞു. സിനിമയുടെ ചിത്രീകരണം ഫെബ്രുവരിയില്‍ ആരംഭിക്കുമെന്ന് അദ്ദേഹം അറിയിച്ചു.

മഹേഷ് മത്തായിയാണ് സാരെ ജഹാന്‍ സെ അച്ച സംവിധാനം ചെയ്യുന്നത്. റോണി സ്‌ക്ര്യൂവാലയും സിദ്ദാര്‍ത്ഥ് റോയ് കപൂറും ചേര്‍ന്ന് ചിത്രം നിര്‍മ്മിക്കും. ചിത്രത്തിലെ നായികയായി പ്രിയങ്ക ചോപ്രയുടെയും ഭൂമി പഡ്‌നേക്കറിന്റെയുമെല്ലാം പേരുകള്‍ കേട്ടിരുന്നെങ്കിലും ഇതു സംബന്ധിച്ച് ഔദ്യോഗിക വിശദീകരണമൊന്നും പുറത്തുവിട്ടിട്ടില്ല. 

1984ല്‍ ബഹിരാകാശ യാത്ര പൂര്‍ത്തിയാക്കി തിരിച്ചെത്തിയ രാകേഷ് ശര്‍മ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ചോദ്യത്തിന് നല്‍കിയ മറുപടിയില്‍ നിന്നാണ് സിനിമയുടെ പേര് നിശ്ചയിച്ചത്.  ബഹിരാകാശത്ത് നിന്നുള്ള ഇന്ത്യയുടെ കാഴ്ച എങ്ങനെയുണ്ടായിരുന്നു എന്നായിരുന്നു ചോദ്യം. ഇതിന് രാകേഷ് നല്‍കിയ മറുപടിയാണ് സാരേ ജഹാന്‍ സെ അച്ചാ എന്ന വരികള്‍. സെല്യൂട്ട് എന്നായിരുന്നു ചിത്രത്തിന് ആദ്യം പേരിട്ടതെങ്കിലും പിന്നീട് ഇത് മാറ്റുകയായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com