രജനിയുടെ വില്ലനായി ശങ്കര്‍ ആഗ്രഹിച്ചിരുന്നത് കമല്‍ഹാസനെ; പക്ഷെ ഉലകനായകന് 2.0യോടല്ല താത്പര്യം 

പ്രതിനായകനായി കമല്‍ഹാസന്‍ എത്തണമെന്ന് ആഗ്രഹിച്ചിരുന്നെന്നും ഇതിനായി അദ്ദേഹത്തെ സമീപിച്ചിരുന്നെന്നും സംവിധായകന്‍ ശങ്കര്‍ തന്നെയാണ് വെളിപ്പെടുത്തിയിരിക്കുന്നത്
രജനിയുടെ വില്ലനായി ശങ്കര്‍ ആഗ്രഹിച്ചിരുന്നത് കമല്‍ഹാസനെ; പക്ഷെ ഉലകനായകന് 2.0യോടല്ല താത്പര്യം 

ട്ട് വര്‍ഷം കാത്തിരുന്ന എന്തിരന്റെ രണ്ടാം ഭാഗം തീയേറ്ററുകളിലെത്തുമ്പോള്‍ നായകവേഷത്തിലുള്ള രജനികാന്തിനോളം ശ്രദ്ധിക്കപ്പെടുകയാണ് പ്രതിനായകവേഷം കൈകാര്യം ചെയ്യുന്ന അക്ഷയ് കുമാറും.  ബോളിവുഡ് താരം അക്ഷയ് കുമാര്‍ വില്ലനായി എത്തുമ്പോള്‍ ആരാധകര്‍ക്ക് ആവേശം ഇരട്ടിയാണ്. ഹോളിവുഡ് സൂപ്പര്‍ താരം അര്‍ണോള്‍ഡ് സ്വാറ്റ്‌സെനെഗറിനെയായിരുന്നു വില്ലനായി ആദ്യം പരിഗണിച്ചിരുന്നതെങ്കിലും പിന്നീട് ആ വില്ലന്‍ വേഷം അക്ഷയുടെ കൈയ്യിലെത്തുകയായിരുന്നു. 

എന്നാല്‍ ഇതിനിടയില്‍ ഉലകനായകന്‍ കമല്‍ഹാസനും സ്റ്റൈല്‍മന്നനും നേര്‍ക്കുനേര്‍ വരാനുള്ള സാധ്യതയുണ്ടായിരുന്നുവെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്ത. പ്രതിനായകനായി കമല്‍ഹാസന്‍ എത്തണമെന്ന് ആഗ്രഹിച്ചിരുന്നെന്നും ഇതിനായി അദ്ദേഹത്തെ സമീപിച്ചിരുന്നെന്നും സംവിധായകന്‍ ശങ്കര്‍ തന്നെയാണ് ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്.

''അര്‍ണോള്‍ഡുമായുള്ള കരാര്‍ ഉപേക്ഷിച്ചതിനുശേഷം കമല്‍ സാര്‍ 2.0യില്‍ ഭാഗമായിരുന്നെങ്കിലെന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം രജനി സാറിനെയും കമല്‍സാറിനെയും ഒന്നിച്ച് സ്‌ക്രീനില്‍ കാണാനുള്ള ആഗ്രഹം മാത്രമായിരുന്നില്ല ഇതിന് പിന്നില്‍. തിരകഥയും അത് ആവശ്യപ്പെട്ടിരുന്നു',ശങ്കര്‍ പറഞ്ഞു. 

എന്നാല്‍ വളരെ കാലമായി തങ്ങള്‍ ഇരുവരും ഇന്ത്യന്‍ 2 ചെയ്യുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകളിലായിരുന്നെന്നും കമല്‍ഹാസന് കൂടുതല്‍ താത്പര്യം ആ സിനിമ ചെയ്യുന്നതിനോടായിരുന്നെന്നും ശങ്കര്‍ പറഞ്ഞു. അടുത്ത മാസം ഇന്ത്യന്‍ 2 ഷൂട്ടിങ് ആരംഭിക്കുമെന്നും ശങ്കര്‍ അറിയിച്ചു.

ഇന്ത്യന്‍ 2ന്റെ തിരകഥയടക്കമുള്ള ഭാഗം പൂര്‍ത്തിയാക്കികഴിഞ്ഞെന്നും കമല്‍ഹാസന്റെ രാഷ്ട്രീയ പ്രവേശനത്തിനു മുന്‍പുതന്നെ ഇതു സംബന്ധിച്ച് തീരുമാനം എടുത്തിരുന്നെന്നും ശങ്കര്‍ പറഞ്ഞു. അദ്ദേഹം രാഷ്ട്രിയത്തില്‍ ഉണ്ടെങ്കിലും ഇല്ലെങ്കിലും ചിത്രം പ്രേക്ഷരെ ആകര്‍ഷിക്കുമെന്നതില്‍ സംശയമില്ലെന്നും ശങ്കര്‍ കൂട്ടിച്ചേര്‍ത്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com