കാലിലെ മസില്‍ കണ്ട് നീരുവന്നതാണോ എന്ന് ആരാധകന്‍; ട്രോളനെ പൊളിച്ചടുക്കി ടൊവിനോ

കാലിലെ മസില്‍ കണ്ട് ആക്ഷേപിക്കാന്‍ ശ്രമിച്ച യുവാവിനെയാണ് താരം ഉശിരന്‍ മറുപടി നല്‍കി വാഅടപ്പിച്ചത്
കാലിലെ മസില്‍ കണ്ട് നീരുവന്നതാണോ എന്ന് ആരാധകന്‍; ട്രോളനെ പൊളിച്ചടുക്കി ടൊവിനോ

സോഷ്യല്‍ മീഡിയയിലെ ശക്തമായ സാന്നിധ്യമാണ് ടൊവിനോ തോമസ്. എന്ത് വിശേഷം ഉണ്ടായാലും ആരാധകരെ അറിയിക്കാന്‍ താരം ശ്രമിക്കാറുണ്ട്. എന്നാല്‍ ചില സമയങ്ങളില്‍ ടൊവിനോയുടെ പോസ്റ്റുകളെ തന്നെ താരത്തെ ട്രോളാനുള്ള വടിയായി ചിലര്‍ ഉപയോഗിക്കും. ട്രോളേറ്റുവാങ്ങി വെറുതെ ഇരിക്കാന്‍ ടൊവിനോയ്ക്കാവില്ല, അതിനാല്‍ ഇത്തരക്കാര്‍ക്ക് നല്ല പണിയായിരിക്കും താരം കൊടുക്കുക. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നതും അത്തരത്തിലൊരു മറുപടിയാണ്. 

കാലിലെ മസില്‍ കണ്ട് ആക്ഷേപിക്കാന്‍ ശ്രമിച്ച യുവാവിനെയാണ് താരം ഉശിരന്‍ മറുപടി നല്‍കി വാഅടപ്പിച്ചത്. ടൊവിനോ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. ജിമ്മില്‍ നിന്ന് കാലിനുള്ള വര്‍ക്ക് ഔട്ട് കഴിഞ്ഞു ലെഗ് മസില്‍ പ്രദര്‍ശിപ്പിച്ചു കൊണ്ടുള്ള ഒരു ചിത്രം ടോവിനോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരുന്നു. ഇതിന് പിന്നാലെ ഒരു ആരാധകന്റെ ചോദ്യവും എത്തി;  'എന്താ അച്ചായാ നീര് വന്നോ കാലിന്' 

ഇത് കണ്ടതോടെ താരത്തിന്റെ നിയന്ത്രണം വിട്ടു. ട്രോളിയവനെ തിരിച്ചു ട്രോളിക്കൊണ്ടായിരുന്നു താരത്തിന്റെ മറുപടി. 'വൗ പുതിയ കോമഡി, ഫ്രെഷ്. ആദ്യമായിട്ട് കേള്‍ക്കുന്ന കോമഡി. ഇത്രേം കാലം ജിമ്മില്‍ പോയിട്ടും ആരും എന്നോട് പറഞ്ഞിട്ടില്ലാത്ത കോമഡി വണ്ടര്‍ഫുള്‍. ശൊ എന്തൊരു ഫ്രഷ് കോമഡി..' എന്തായാലും സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ് ടൊവിനോയുടെ മറുപടി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com