റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കകം 2.0 ഇന്റര്‍നെറ്റില്‍; വ്യാജന്‍ ഡൗണ്‍ലോഡ് ചെയ്തത് 2000 പേര്‍!

'തമിള്‍ റോക്കേഴ്‌സി'ന്റെ സൈറ്റിലാണ് ചിത്രത്തിന്റെ കോപ്പി അപ്ലോഡ് ചെയ്തിരിക്കുന്നത്. 2000ത്തിലധികം ആളുകള്‍ ഇതിനകം ചിത്രം ഡൗണ്‍ ലോഡ് ചെയ്തതായാണ് സൈബര്‍സെല്ലിന്റെ റിപ്പോര്‍ട്ട്. 
റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കകം 2.0 ഇന്റര്‍നെറ്റില്‍; വ്യാജന്‍ ഡൗണ്‍ലോഡ് ചെയ്തത് 2000 പേര്‍!

റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കകം രജനീകാന്ത് ചിത്രം 2.0 യുടെ വ്യാജപതിപ്പ് ഇന്റര്‍നെറ്റിലെത്തിയതായി റിപ്പോര്‍ട്ടുകള്‍. 'തമിള്‍ റോക്കേഴ്‌സി'ന്റെ സൈറ്റിലാണ് ചിത്രത്തിന്റെ കോപ്പി അപ്ലോഡ് ചെയ്തിരിക്കുന്നത്. 2000ത്തിലധികം ആളുകള്‍ ഇതിനകം ചിത്രം ഡൗണ്‍ ലോഡ് ചെയ്തതായാണ് സൈബര്‍സെല്ലിന്റെ റിപ്പോര്‍ട്ട്. 
 പരാതി ലഭിക്കാത്തതിനാല്‍ ഇതുവരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് സൈബര്‍സെല്‍ അറിയിച്ചു. ഷങ്കര്‍ സംവിധാനം ചെയ്ത ബിഗ് ബജറ്റ് ചിത്രം ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷമാണ് തിയേറ്ററിലെത്തിയത്. ചിത്രം പുറത്തിറങ്ങുന്നതിന് മുമ്പ് തന്നെ കോടികള്‍ നേടി റെക്കോര്‍ഡിട്ടിരുന്നു. ചിട്ടി റോബോട്ടായി രജനീകാന്ത് വീണ്ടുമെത്തുമ്പോള്‍ വില്ലന്‍ വേഷത്തില്‍ അക്ഷയ് കുമാറാണ് പ്രത്യക്ഷപ്പെടുന്നത്.

600 കോടി രൂപയാണ് യന്തിരന്റെ രണ്ടാം ഭാഗമായ ചിത്രത്തിന്റെ മുതല്‍മുടക്ക്. 450 തിയേറ്ററുകളിലായി ത്രീഡിയിലും ടു ഡിയിലും റിലീസ് ചെയ്ത ചിത്രം കേരളത്തില്‍  ടോമിച്ചന്‍ മുളക്പാടമാണ് വിതരണം ചെയ്യുന്നത്. ഹോളിവുഡ് താരമായ ആമി ജാക്‌സണാണ് നായിക. ഹോളിവുഡ് സാങ്കേതിക വിദ്യയില്‍ അണിയിച്ചൊരുക്കിയ ചിത്രം ലോകത്ത് 10,000 തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. ഇന്ത്യയിലെ റിലീസ് ശേഷം മാത്രമേ വിദേശ രാജ്യങ്ങളില്‍ ചിത്രം റിലീസ് ചെയ്യൂ.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com