ഷാരൂഖിന്റെ സിനിമാസെറ്റില്‍ തീപിടുത്തം: ആളപായമില്ല

ബോളിവുഡ് താരം ഷാരൂഖ് ഖാന്‍ അഭിനയിക്കുന്ന ചിത്രത്തിന്റെ സെറ്റില്‍ തീപിടുത്തം.
ഷാരൂഖിന്റെ സിനിമാസെറ്റില്‍ തീപിടുത്തം: ആളപായമില്ല

മുംബൈ: ബോളിവുഡ് താരം ഷാരൂഖ് ഖാന്‍ അഭിനയിക്കുന്ന ചിത്രത്തിന്റെ സെറ്റില്‍ തീപിടുത്തം. താരത്തിന്റെ ഏറ്റവും പുതിയ ചിത്രമായ സീറോയുടെ ഷൂട്ടിങ് സെറ്റിലാണ് തീപ്പിടുത്തമുണ്ടായത്. തീപ്പിടിത്തം ഉണ്ടായ സമയത്ത് ഷാരൂഖും സെറ്റില്‍ ഉണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. മുംബൈ ഫിലിം സിറ്റിയിലെ സെറ്റിലാണ് തീപിടിത്തമുണ്ടായത്. 

അഗ്‌നിശമന സേനയുടെ അഞ്ച് യൂണിറ്റ് എത്തിയാണ് തീ അണച്ചത്. ചിത്രത്തില്‍ ഷാരൂഖ് കുള്ളനായാണ് അഭിനയിക്കുന്നത്. അനുഷ്‌ക ശര്‍മ്മ നായികയാകുന്ന സിനിമ സംവിധാനം ചെയ്യുന്നത് ആനന്ദ് എല്‍ റായ് ആണ്. കത്രീന കൈഫും ചിത്രത്തില്‍ ഒരു പ്രധന വേഷത്തിലെത്തുന്നുണ്ട്.

നേരത്തെ ചിത്രത്തിനെതിരേ സിഖ് സംഘടനകളും ബിജെപിയും രംഗത്ത് വന്നിരുന്നു. ചിത്രത്തിന്റെ പോസ്റ്ററില്‍ ഷാരൂഖ് അടിവസ്ത്രം ധരിച്ച് സിഖ് മതചിഹ്നങ്ങളായ കൃപാണും ഖത്രയും അണിഞ്ഞ് നില്‍ക്കുന്ന രംഗമുണ്ട്. സിനിമയില്‍ നിന്ന് ഈ രംഗം നീക്കം ചെയ്യണമെന്നായിരുന്നു ഇവരുടെ പ്രധാന ആവശ്യം. ഇതുമായി ബന്ധപ്പെട്ട് ഷാരൂഖ് ഖാനെതിരേയുള്ള കേസ് മുംബൈ കോടതി നവംബര്‍ 30ന് പരിഗണിക്കും. 

അതേസമയം, പോസ്റ്ററില്‍ കാണുന്നത് സിഖ് മതചിഹ്നമായ കൃപാണല്ല കഠാരയാണെന്നും മതവികാരങ്ങളെ ഒരു തരത്തിലും വ്രണപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ലെന്നും സിനിമയുടെ നിര്‍മാതാക്കള്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com