'അവളുടെ സമ്മതത്തിനായി ഞാന്‍ കാത്തിരുന്നത് മൂന്ന് വര്‍ഷം'; വിവാഹത്തെക്കുറിച്ച് രണ്‍വീര്‍ സിങ്

പ്രണയത്തിലായി ആറ് മാസം കഴിഞ്ഞപ്പോള്‍ ദീപികയെ വിവാഹം കഴിക്കുമെന്നും അവള്‍ തന്റെ കുട്ടികളുടെ അമ്മയാകുമെന്ന് അറിയാമായിരുന്നെന്നും രണ്‍വീര്‍
'അവളുടെ സമ്മതത്തിനായി ഞാന്‍ കാത്തിരുന്നത് മൂന്ന് വര്‍ഷം'; വിവാഹത്തെക്കുറിച്ച് രണ്‍വീര്‍ സിങ്


നീണ്ട ആറു വര്‍ഷത്തെ പ്രണയത്തിന് ശേഷമാണ് ബോളിവുഡിലെ സൂപ്പര്‍ താരങ്ങളായ ദീപിക പദുക്കോണും രണ്‍വീര്‍ സിങ്ങും വിവാഹിതരായത്. ഇറ്റലിയിലെ ലേക് കോമോയില്‍ വെച്ച് വലിയ ആര്‍ഭാടത്തോടെയായിരുന്നു വിവാഹം. എന്നാല്‍ ദീപികയെ വിവാഹത്തിന് സമ്മതിപ്പിക്കാന്‍ കുറച്ചൊന്നുമല്ല രണ്‍വീര്‍ കഷ്ടപ്പെട്ടത്. ദീപികയുടെ സമ്മതത്തിനായി മൂന്ന് വര്‍ഷം കാത്തിരുന്നുവെന്നാണ് രണ്‍വീര്‍ പറയുന്നത്. വിവാഹത്തിന് ശേഷം ആദ്യമായി നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്റെ വെളിപ്പെടുത്തല്‍.

''മൂന്ന് വര്‍ഷമായി കാത്തിരിക്കുകയായിരുന്നു, വിവാഹത്തിനു തയാറാണെന്നു ദീപിക പറയുന്ന ആ ദിവസത്തിനായി. ലേക് കോമോയിലെ വിവാഹം ദീപികയുടെ സ്വപ്നമായിരുന്നു. അവളുടെ ആഗ്രഹം അതുപോലെ യാഥാര്‍ഥ്യമാക്കണമെന്ന് എനിക്കുണ്ടായിരുന്നു. അത്തരത്തിലുള്ള ഒന്നിന് എന്തുകൊണ്ടും ദീപിക അര്‍ഹയായിരുന്നു. അവളുടെ സന്തോഷമാണ് എന്റെയും സന്തോഷം'' രണ്‍വീര്‍ പറഞ്ഞു. പ്രണയത്തിലായി ആറ് മാസം കഴിഞ്ഞപ്പോള്‍ ദീപികയെ വിവാഹം കഴിക്കുമെന്നും അവള്‍ തന്റെ കുട്ടികളുടെ അമ്മയാകുമെന്ന് അറിയാമായിരുന്നെന്നും രണ്‍വീര്‍ കൂട്ടിച്ചേര്‍ത്തു. 

നീണ്ടനാളായി കാത്തിരുന്ന വിവാഹം ആവേശത്തോടെയാണ് ആരാധകര്‍ ഏറ്റെടുത്തത്. ലേക് കോമോയില്‍ വെച്ചു നടന്ന വിവാഹത്തില്‍ അടുത്ത ബന്ധുക്കള്‍ക്ക് മാത്രമാണ് പ്രവേശനമുണ്ടായത്. രണ്ട് ദിവസത്തെ വിവാഹം കഴിഞ്ഞ് ഇന്ത്യയിലേക്ക് തിരികെ എത്തിയ നവ ദമ്പതികളെ ബോളിവുഡ് ആവേശത്തോടെയാണ് സ്വീകരിച്ചത്. ഇപ്പോള്‍ നവ ദമ്പതികള്‍ പാര്‍ട്ടികളുടെ തിരക്കിലാണ്. ഡിസംബര്‍ ഒന്നിനാണ് സിനിമയിലെ സുഹൃത്തുക്കള്‍ക്കായി സല്‍ക്കാരം ഒരുക്കിയിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com