എത്ര ദിവസമായി നിങ്ങളെ ഒന്ന് കാണാന്‍ കാത്ത് നില്‍ക്കുന്നു; മമ്മൂട്ടിയെ വഴിയില്‍ തടഞ്ഞ് ആരാധികമാര്‍

വലുപ്പ ചെറുപ്പമില്ലാതെ ആരാധകരോട് മമ്മൂക്കയ്ക്കുള്ള സ്‌നേഹമാണിതെന്ന് ആരാധകര്‍ 
എത്ര ദിവസമായി നിങ്ങളെ ഒന്ന് കാണാന്‍ കാത്ത് നില്‍ക്കുന്നു; മമ്മൂട്ടിയെ വഴിയില്‍ തടഞ്ഞ് ആരാധികമാര്‍

ലോകം എത്രമാറിയിട്ടും സിനിമാ താരങ്ങളോടുള്ള ആരാധാനയ്ക്ക് ഇന്നും കുറവില്ല. ത്രയേറെ പ്രിയപ്പെട്ടവാരാണ് സിനിമാതാരങ്ങള്‍ ചിലര്‍ക്ക്. മലയാളാത്തില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ളത് മമ്മൂട്ടിക്കും മോഹന്‍ലാലിനുമാണ്. ആരാധനമൂക്കുമ്പോള്‍ ഫാന്‍സ് അസോസിയേഷനുകള്‍ തമ്മില്‍ വലിയ തര്‍ക്കവും ഉണ്ടാകാറുണ്ട്. ഇപ്പോള്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ആരാധികമാരാണ് വാര്‍ത്തയില്‍ നിറയുന്നത്.പ്രിയനടനെ കാണാന്‍ കാത്തിരുന്ന് മടുത്ത ആരാധികര്‍മാര്‍ മമ്മൂട്ടിയെ വഴിയില്‍ തടയുന്ന വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറാലാണ്. 

മമ്മൂട്ടിയുടെ കാര്‍ വരുന്നതും കാത്ത് വഴിയില്‍ നിന്ന ഒരു കുട്ടം വനിതാ ആരാധികമാരാണ് കാര്‍ തടഞ്ഞ് നിര്‍ത്തി പ്രിയ താരത്തോട് സംസാരിക്കുന്നത്. എത്രദിവസമായി നിങ്ങളെ ഒന്ന് കാണാന്‍ കാത്തുനില്‍ക്കുന്നു എന്ന് ആരാധികമാര്‍ മമ്മൂട്ടിയോട് പറയുന്നു. ഇതിനിടെ തന്റെ വീഡിയോ പകര്‍ത്തിയ ആരാധികയോട് ക്യാമറ വാങ്ങിയ ശേഷം മമ്മൂട്ടി തന്നെ അവര്‍ക്കൊപ്പം സെല്‍ഫിയെടുത്ത ശേഷം ഹസ്തദാനം നല്‍കിയാണ് മമ്മൂട്ടി മടങ്ങുന്നത്. 

വലുപ്പ ചെറുപ്പമില്ലാതെ ആരാധകരോട് മമ്മൂക്കയ്ക്കുള്ള സ്‌നേഹമാണിതെന്നാണ് ആരാധകര്‍ പറയുന്നത്. മെഗാസ്റ്റാര്‍ മമ്മൂട്ടിയ്ക്ക് ബിഗ് ബജറ്റ് ചിത്രങ്ങളുള്‍പ്പടെ നിരവധി  ചിത്രങ്ങളാണ് റീലീസിന് ഒരുങ്ങി നില്‍ക്കുന്നത്. തെലുങ്കില്‍ നിന്നും യാത്ര, തമിഴിലെ പേരന്‍പ്, തുടങ്ങിയ മമ്മൂട്ടിച്ചിത്രങ്ങള്‍ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com