'ഇപ്പോഴും സംവിധായകരോട് സംശയം ചോദിച്ചും, സമയം വൈകിയതില്‍ മുഷിപ്പില്ലാതെയും ഒരു ഇരുപതുകാരന്റെ ചുറുചുറുക്കോടെ'

കമ്മട്ടിപ്പാടം എന്ന ഒറ്റചിത്രത്തിലൂടെയാണ് മണികണ്ഠന്‍ ആചാരി എന്ന നടന്‍ പ്രേക്ഷക മനസില്‍ കയറിപ്പറ്റുന്നത്.
'ഇപ്പോഴും സംവിധായകരോട് സംശയം ചോദിച്ചും, സമയം വൈകിയതില്‍ മുഷിപ്പില്ലാതെയും ഒരു ഇരുപതുകാരന്റെ ചുറുചുറുക്കോടെ'

മ്മട്ടിപ്പാടം എന്ന ഒറ്റചിത്രത്തിലൂടെയാണ് മണികണ്ഠന്‍ ആചാരി എന്ന നടന്‍ പ്രേക്ഷക മനസില്‍ കയറിപ്പറ്റുന്നത്. ഇപ്പോള്‍ മലയാളത്തിലും തമിഴിലുമെല്ലാം താരത്തിന് ആവശ്യത്തിന് ചിത്രങ്ങളുണ്ട്. രജനികാന്തിന്റെ പുതിയ ചിത്രം പേട്ടയിലും പ്രാധാന്യമുളള ഒരു കഥാപാത്രമായി മണികണ്ഠന്‍ എത്തുന്നുണ്ട്.

വിജയ് സേതുപതി, തൃഷ, സിമ്രാന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ചിത്രത്തില്‍ രജനികാന്തിനൊപ്പം വര്‍ക്ക് ചെയ്തതിന്റെ അനുഭവങ്ങള്‍ പങ്കുവെച്ച് രംഗത്തെത്തിയിരിക്കുകയാണ് മണികണ്ഠന്‍. വിനയവും സമയനിഷ്ഠതയുമാണ് അദ്ദേഹത്തെ ഉന്നതനിലയിലേക്ക് എത്തിച്ചതെന്ന് മണികണ്ഠന്‍ പറയുന്നു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു മണികണ്ഠന്റെ പ്രതികരണം.

മണികണ്ഠന്‍ ആചാരിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

സൺ പിച്ചേർസ് പ്രൊഡ്യൂസ് ചെയുന്ന കാർത്തിക് സുബ്ബരാജ് സർ ഇന്റെ സംവിധാനത്തിൽ സൂപ്പർസ്റ്റാർ രജനി സാറിനു ഒപ്പം ചെറുതെങ്കിലും ഒരു വേഷം ചെയ്യാൻ കഴിഞ്ഞു,അതിനേക്കാൾ ഉപരി കാർത്തിക് സുബ്ബരാജ് എന്ന സംവിധായകന്റെയും രാജനിസാർ ഇന്റെയും വ്യക്തിഗത മികവുകളും, തൊഴിലിനോടുള്ള ആത്മാർത്ഥതയും എല്ലാം നേരിട്ട് കണ്ടു അനുഭവിക്കാൻ കഴിഞ്ഞു . രജനി സർ എന്ന സൂപ്പർസ്റ്റാർ എന്ത് കൊണ്ട് ഇപ്പോഴും സൂപ്പർസ്റ്റാർ ആയി നിൽക്കുന്നു എന്ന സത്യം നേരിട്ട് കണ്ടു അനുഭവിച്ചു. സമയത്തിൽ കൃത്യത,വിനയം,പിന്നെ സംവിധായകനോട് സംശയങ്ങൾ ചോദിച്ചും സംവിധായകൻ പറഞ്ഞു കൊടുക്കുന്നത് കേൾക്കാനും മടി കാണിക്കാതെ എത്ര വൈകിയാലും യാതൊരു വിധ ബുദ്ധിമുട്ടുകളും മുഖത്തു കാണിക്കാതെ ഇപ്പോഴും ഒരു ഇരുപതു വയസ്സ്കാരന്റെ എനർജി സൂക്ഷിച്ചു ചെയുന്ന രജനി സർ ഒരു വലിയ പാഠപുസ്തകം തന്നെ ആണ്. ആ പാഠപുസ്തകം മുഴുവനും വായിക്കാൻ പറ്റിയിലെങ്കിലും നേരിട്ട് കാണാനും കൂടെ അഭിനയിക്കാനും പറ്റിയത് ദൈവാനുഗ്രഹം ആയി ഞാൻ കാണുന്നു. എന്നെ ഇവിടെ വരെ എത്തിച്ച എന്റെ ഗുരുക്കന്മാരെയും എല്ലാ മലയാളി,സിനിമ പ്രേക്ഷകർക്കും ഞാൻ എന്നും കടപെട്ടവനായിരിക്കും. നന്ദി 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com