'കല്യാണമണ്ഡപവും കല്യാണം കഴിഞ്ഞവര്‍ക്ക് ഫോട്ടോഷൂട്ടിന് പറ്റിയ ഏരിയയും മലയുടെ മുകളില്‍ കൊണ്ടുവന്നാല്‍ നന്നായിരിക്കും'

ശബരിമല എത്രയും പെട്ടെന്ന് ഒരു വിനോദ സഞ്ചാര കേന്ദ്രമാക്കി മാറ്റണം എന്നാണ് തന്റെ ഫേയ്‌സ്ബുക്ക് വീഡിയോയിലൂടെ ആദിത്യ പറയുന്നത്
'കല്യാണമണ്ഡപവും കല്യാണം കഴിഞ്ഞവര്‍ക്ക് ഫോട്ടോഷൂട്ടിന് പറ്റിയ ഏരിയയും മലയുടെ മുകളില്‍ കൊണ്ടുവന്നാല്‍ നന്നായിരിക്കും'

ബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ചുകൊണ്ട് സുപ്രീംകോടതി വിധി വന്നത് കേരളത്തില്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ്. വിധിയെ അനുകൂലിച്ചും വിമര്‍ശിച്ചും നിരവധി പേരാണ് ഇതിനോടകം രംഗത്തെത്തിയത്. ശബരിമലയില്‍ സ്ത്രീകളെ പ്രവേശിക്കാനുള്ള തീരുമാനത്തെ പരിഹസിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് സിനിമ സീരിയല്‍ താരം ആദിത്യന്‍. ശബരിമല എത്രയും പെട്ടെന്ന് ഒരു വിനോദ സഞ്ചാര കേന്ദ്രമാക്കി മാറ്റണം എന്നാണ് തന്റെ ഫേയ്‌സ്ബുക്ക് വീഡിയോയിലൂടെ ആദിത്യന്‍ പറയുന്നത്. 

'കേരളത്തിലെ എല്ലാവര്‍ക്കും, അല്ലെങ്കില്‍ ശബരിമല ധര്‍മശാസ്താവില്‍ വിശ്വസിക്കുന്ന എല്ലാ ഭക്തന്മാര്‍ക്കും സന്തോഷം ഉണ്ടാക്കുന്ന വിധിയാണ് വന്നത്. ഇനി ഒരു കാര്യംകൂടി അവര്‍ ഭക്തര്‍ക്ക് സമ്മാനിച്ചാല്‍ ഒന്നുകൂടി സന്തോഷമാകും. ശബരിമല എത്രയും പെട്ടെന്ന് ഒരു വിനോദ സഞ്ചാര കേന്ദ്രം കൂടി ആക്കിയാല്‍, ഒരു കല്യാണമണ്ഡപം, മലയുടെ മുകളിലായി കുറച്ചു ഫൈവ് സ്റ്റാര്‍ ഹോട്ടലുകള്‍, കല്യാണം കഴിഞ്ഞവര്‍ക്ക് ഫോട്ടോഷൂട്ടിന് പറ്റിയ ഏരിയ.. അങ്ങനെയൊക്കെ ഒരു തീരുമാനം ആക്കി എടുത്താല്‍ ഭക്തന്മാര്‍ക്കൊക്കെ വലിയ സന്തോഷമായിരിക്കും. ദേവസ്വം ബോര്‍ഡും കൂടി തീരുമാനിച്ച് അതുംകൂടി ആക്കിയെടുത്താല്‍ വലിയ സന്തോഷമാകും, അത്രയേ ഉള്ളൂ.' ആദിത്യന്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com