വരത്തനിലെ ആ നെഗറ്റീവ് കഥാപാത്രം: വ്യത്യസ്തമായ റോള്‍ ചെയ്യാനിടയായ സാഹചര്യത്തെക്കുറിച്ച് ഷറഫുദ്ദീന്‍

ഷറഫുദ്ദീന്‍ ഇതുവരെ ചെയ്തതില്‍ നിന്നും ഏറെ വ്യത്യസ്തമായ റോളാണ് വരത്തനിലേത്.
വരത്തനിലെ ആ നെഗറ്റീവ് കഥാപാത്രം: വ്യത്യസ്തമായ റോള്‍ ചെയ്യാനിടയായ സാഹചര്യത്തെക്കുറിച്ച് ഷറഫുദ്ദീന്‍

മികച്ച പ്രേഷക പ്രതികരണം നേടി തിയേറ്ററുകള്‍ കീഴടക്കി മുന്നേറിക്കൊണ്ടിരിക്കുകയാണ് 'വരത്തന്‍' എന്ന അമല്‍ നീരദ് ചിത്രം. ഇതിലെ ഓരോ ആര്‍ട്ടിസ്റ്റുകളും തങ്ങളുടെ കഥാപാത്രത്തെ ഏറ്റവും മികച്ചരീതിയില്‍ തന്നെ തിയേറ്ററുകളിലെത്തിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. ഫഹദ് നായകനായെത്തിയ ഇതില്‍ ഷറഫുദ്ദീന്റെ നെഗറ്റീവ് വേഷം പ്രേഷകരെയെല്ലാം ആകെ ഞെട്ടിച്ച് കാണും. ഷറഫുദ്ദീന്‍ ഇതുവരെ ചെയ്തതില്‍ നിന്നും ഏറെ വ്യത്യസ്തമായ റോളാണ് വരത്തനിലേത്.

എന്നാല്‍ വരത്തനില്‍ ഏറ്റവും കൂടുതല്‍ കാത്തിരിപ്പ് വേണ്ടി വന്നത് ഷറഫുദ്ദീന്റെ സമ്മതത്തിന് വേണ്ടിയായിരുന്നുവെന്ന് ഫഹദ് ഫാസില്‍ വെളിപ്പെടുത്തുന്നു. ചിത്രത്തിന്റെ കഥ പറഞ്ഞപ്പോള്‍ ഞെട്ടിപ്പോയി എന്നും , ഈ സിനിമ തനിക്കു ചെയ്യണം എന്നും ഷറഫുദീന്‍ പറഞ്ഞു. പക്ഷെ ഈ കഥാപാത്രം താന്‍ ചെയ്താല്‍ നന്നാവുമോ എന്നായിരുന്നു ഷറഫുദീന്റെ സംശയം. ഒടുവില്‍ മൂന്നു നാലു ദിവസം സമയം എടുത്തു നന്നായി ആലോചിച്ചാണ് ഷറഫുദീന്‍ സമ്മതം മൂളിയത് എന്നും ഫഹദ് ഫാസില്‍ പറഞ്ഞു. 

വരത്തനില്‍ ഏറ്റവും കൂടുതല്‍ കാത്തിരിപ്പ് വേണ്ടി വന്നത് ഷറഫുദ്ദീന്റെ സമ്മതത്തിന് വേണ്ടിയായിരുന്നുവെന്ന് ഫഹദ് ഫാസില്‍. ചിത്രത്തിന്റെ കഥ പറഞ്ഞപ്പോള്‍ ഞെട്ടിപ്പോയി എന്നും , ഈ സിനിമ തനിക്കു ചെയ്യണം എന്നും ഷറഫുദീന്‍ പറഞ്ഞു. പക്ഷെ ഈ കഥാപാത്രം താന്‍ ചെയ്താല്‍ നന്നാവുമോ എന്നായിരുന്നു ഷറഫുദീന്റെ സംശയം. ഒടുവില്‍ മൂന്നു നാലു ദിവസം സമയം എടുത്തു നന്നായി ആലോചിച്ചാണ് ഷറഫുദീന്‍ സമ്മതം മൂളിയത് എന്നും ഫഹദ് ഫാസില്‍ പറഞ്ഞു. മുമ്പ് അമല്‍ നീരദിന്റെ സിനിമകളില്‍ വേഷം ലഭിക്കാനായി താന്‍ അദ്ദേഹത്തെ ഫോളോ ചെയ്യാറുണ്ടായിരുന്നുവെന്ന് ഷറഫുദ്ദീന്‍ വെളിപ്പെടുത്തിയിരുന്നു.

'അമല്‍ നീരദിന്റെ സെറ്റിലുള്ള എല്ലാവരും ടെക്‌നിക്കലിയും അല്ലാതെയും ഏറ്റവുമധികം കഴിവുള്ളവരായിരിക്കും എന്ന ഉറപ്പ് എനിക്കുണ്ടായിരുന്നു. അതിന്റെ ടെന്‍ഷനും എനിക്കുണ്ടായിരുന്നു. പക്ഷേ ആദ്യ ദിവസം മുതല്‍ ആര്‍ട്ടിസ്റ്റുകളെ കംഫര്‍ട്ടബിള്‍ ആക്കി നിര്‍ത്താന്‍ അദ്ദേഹം ശ്രദ്ധിച്ചിരുന്നു. അദ്ദേഹം തന്നെയാണ് ആ കഥാപാത്രങ്ങളെ രൂപപ്പെടുത്തി എടുത്തതും. 

സിനിമയെക്കുറിച്ച് ഒരുപാടു സംസാരിക്കുമായിരുന്നു. ഒരു അഭിനേതാവെന്ന നിലയില്‍ അമല്‍ നീരദിന്റെ സിനിമയില്‍ അഭിനയിക്കാന്‍ കഴിഞ്ഞത് എന്റെ ഒരു നേട്ടമായി കണക്കാക്കുന്നു.' വരത്തനിലെ കഥാപാത്രം ഞാന്‍ ഇതുവരെ ചെയ്തതില്‍ നിന്ന് വ്യത്യസ്തമാണ്. കോമഡിയുമായി ഒരു ബന്ധവുമില്ല ഈ കഥാപാത്രത്തിന്. ഒരു അമല്‍ നീരദ് സിനിമയില്‍ വ്യത്യസ്തമായ കഥാപാത്രം ചെയ്യാനായത് സന്തോഷം ഇരട്ടിയാക്കുന്നു. ഞാനൊക്കെ കാത്തിരുന്ന അവസരമാണ് ഇത്'- ഷറഫുദ്ദീന്‍ വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com