'എംജിആര്‍' വീണ്ടും എത്തുന്നു; ത്രീ ഡിയില്‍

മക്കള്‍ തിലകം എന്ന് അറിയപ്പെടുന്ന എംജിആര്‍ മരണശേഷവും വീണ്ടും വെളളിത്തിരയില്‍.
'എംജിആര്‍' വീണ്ടും എത്തുന്നു; ത്രീ ഡിയില്‍

ചെന്നൈ: മക്കള്‍ തിലകം എന്ന് അറിയപ്പെടുന്ന എംജിആര്‍ മരണശേഷവും വീണ്ടും വെളളിത്തിരയില്‍. അത്യാധുനിക എന്‍ഫേസ് സാങ്കേതികവിദ്യയുടെ കരുത്തില്‍ ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ ചലച്ചിത്രതാരം മരണശേഷം കഥാപാത്രമായി വീണ്ടും സിനിമയിലെത്തുന്നത്. എംജിആറിന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുങ്ങുന്ന 3ഡി ഡിജിറ്റല്‍ ചിത്രത്തിന്റെ അണിയറപ്രവര്‍ത്തനങ്ങള്‍ ഏറെക്കുറെ പൂര്‍ത്തിയായി.

താരത്തിന്റെ മുഖഭാവങ്ങളും പെരുമാറ്റരീതികളും അതേപടി പകര്‍ത്തുന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ടെക്‌നിക് ഉപയോഗിച്ചാണ് സിനിമയുടെ നിര്‍മ്മാണം. മലേഷ്യന്‍ കമ്പനിയായ ഗ്ലോബല്‍ മീഡിയ ടെക്‌നോളജിയാണ് ഈ സൃഷ്ടിക്ക് പിന്നില്‍. രണ്ടുവര്‍ഷമായി ഇതിന്റെ സാങ്കേതിക ഗവേഷണങ്ങളിലും വിവരശേഖരണത്തിലുമാണ് കമ്പനി. തമിഴിലെ പ്രമുഖ സംവിധായകന്‍ പി വാസു ആണ് ചിത്രം ഒരുക്കുന്നത്.

എംജിആറിന്റെ ബാല്യംമുതലുളള പ്രധാന സംഭവവികാസങ്ങളെ കോര്‍ത്തിണക്കിയാണ് കഥ. ഇന്ത്യയ്ക്ക് പുറമേ അമേരിക്ക, സിംഗപ്പൂര്‍, ജപ്പാന്‍ എന്നിവിടങ്ങളിലും ചിത്രീകരണം നടക്കും. ഇന്ത്യന്‍ നടന്മാര്‍ക്കൊപ്പം രാജ്യാന്തര താരങ്ങളും അണിനിരക്കും. മലേഷ്യയിലെ പ്രശസ്തമായ ഓറഞ്ച് കൗണ്ടിയാണ് നിര്‍മ്മാണം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com