ഒരു ഹോളിവുഡ് സിനിമയോളം സംഭവ ബഹുലമാണ് ആ ജീവിതം: കലാഭവന്‍ മണിക്ക് പിന്നാലെ തിലകന്റെ ജീവിതവും സിനിമയാക്കാന്‍ വിനയന്‍

കലാഭവന്‍ മണിയുടെ ജീവിതം വെള്ളിത്തിരയിലെത്തിച്ചതിന് പിന്നാലെ തിലകന്റെ ജീവിതവും സിനിമയാക്കാന്‍ സംവിധായകന്‍ വിനയന്‍
ഒരു ഹോളിവുഡ് സിനിമയോളം സംഭവ ബഹുലമാണ് ആ ജീവിതം: കലാഭവന്‍ മണിക്ക് പിന്നാലെ തിലകന്റെ ജീവിതവും സിനിമയാക്കാന്‍ വിനയന്‍

കൊച്ചി: കലാഭവന്‍ മണിയുടെ ജീവിതം വെള്ളിത്തിരയിലെത്തിച്ചതിന് പിന്നാലെ തിലകന്റെ ജീവിതവും സിനിമയാക്കാന്‍ സംവിധായകന്‍ വിനയന്‍. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം സൂചിപ്പിച്ചത്. 

ഒരു ഹോളിവുഡ് സിനിമയ്ക്ക് ആവശ്യമായത്രയും സംഭവ ബഹുലമാണ് തിലകന്റെ ജീവിതം. അത് തന്റെ കയ്യില്‍ നില്‍ക്കുമോയെന്ന് അറിയില്ലെന്നും വിനയന്‍ പരറഞ്ഞു. 

താര രാജാക്കന്‍മാരുമായുള്ള വിരോധത്തിന് പിന്നാലെ സിനിമയില്‍ അഭിനയിക്കുന്നതില്‍ നിന്ന് തിലകന്‍ വിലക്ക് നേരിട്ടപ്പോള്‍ സധൈര്യം അവസരങ്ങള്‍ നല്‍കിയ സംവിധായകനാണ് വിനയന്‍. മണിയുടെ ജീവിതം പറയുന്ന ചാലക്കുടിക്കാരന്‍ ചങ്ങാതി നിറഞ്ഞ തീയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com