കേരളത്തിന് കൈത്താങ്ങാകാന്‍ ജാക്വിലിന്‍ ഫെര്‍ണാണ്ടസും ; ഹാബിറ്റാറ്റ് ഫോര്‍ ഹ്യുമാനിറ്റി ഇന്ത്യ 6000 വീടുകള്‍ നിര്‍മ്മിക്കും

സാധാരണ ജീവിതത്തിലേക്ക് മടങ്ങാന്‍ കേരളത്തിലെ ജനങ്ങള്‍ക്ക് മറ്റുള്ളവരുടെ സഹായം ഇപ്പോള്‍ ആവശ്യമാണെന്നും ജോലിക്കായും വൊളന്റിയര്‍മാരായും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ പങ്കുചേരണമെന്ന് അവര്‍ ആരാധ
കേരളത്തിന് കൈത്താങ്ങാകാന്‍ ജാക്വിലിന്‍ ഫെര്‍ണാണ്ടസും ; ഹാബിറ്റാറ്റ് ഫോര്‍ ഹ്യുമാനിറ്റി ഇന്ത്യ 6000 വീടുകള്‍ നിര്‍മ്മിക്കും

മുംബൈ: പ്രളയം തകര്‍ത്തെറിഞ്ഞ കേരളത്തിലെ ഗ്രാമങ്ങളെ പുനര്‍നിര്‍മ്മിക്കാനുള്ള പ്രക്രിയയില്‍ ബോളിവുഡ് താരം  ജാക്വിലിന്‍ ഫെര്‍ണാണ്ടസും പങ്കുചേരും. പൂര്‍ണമായോ, ഭാഗികമായോ തകര്‍ന്ന വീടുകളാണ് ജാക്വിലിന്‍ അംഗമായ ഹാബിറ്റാറ്റ് ഫോര്‍ ഹ്യുമാനിറ്റി ഇന്ത്യയെന്ന എന്‍ജിഒയുടെ നേതൃത്വത്തില്‍ പുനര്‍ നിര്‍മ്മിക്കുന്നത്. 

സാധാരണ ജീവിതത്തിലേക്ക് മടങ്ങാന്‍ കേരളത്തിലെ ജനങ്ങള്‍ക്ക് മറ്റുള്ളവരുടെ സഹായം ഇപ്പോള്‍ ആവശ്യമാണെന്നും ജോലിക്കായും വൊളന്റിയര്‍മാരായും  നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ പങ്കുചേരണമെന്ന് അവര്‍ ആരാധകരോട് അഭ്യര്‍ത്ഥിച്ചു.

സന്നദ്ധ പ്രവര്‍ത്തനത്തിന്റെ ആദ്യ ഘട്ടത്തില്‍  സംസ്ഥാനത്തെ 93,889 കുടുംബങ്ങള്‍ക്ക് അടിയന്തരമായി ആവശ്യമുള്ള സാധനങ്ങള്‍ സംഘടന ലഭ്യമാക്കിയിരുന്നു. രണ്ടാം ഘട്ടത്തിലാണ് തകര്‍ന്ന വീടുകള്‍ നന്നാക്കുന്നതിനും പുതിയത് നിര്‍മ്മിക്കുന്നതിനുമുള്ള പദ്ധതികള്‍ക്ക് രൂപം നല്‍കിയിരിക്കുന്നത്. ഇതനുസരിച്ച് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, വയനാട് എന്നീ ജില്ലകളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട 6,000 കുടുംബങ്ങള്‍ക്കാണ് ഇപ്പോള്‍ വീട് വച്ച് കൊടുക്കുന്നത്. 

ശ്രീലങ്കന്‍ സ്വദേശിയായ ജാക്വിലിന്‍ 2006 ലെ മിസ് യൂണിവേഴ്‌സ് ശ്രീലങ്കയായിരുന്നു. 2009 ല്‍ 'അലാദ്ദീന്‍' എന്ന ചിത്രത്തിലൂടെയാണ് ബോളിവുഡില്‍ ചുവടുറപ്പിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com