ചിരി, പേടി, സാഹസം: പെരുമ്പാമ്പിനെ കഴുത്തില്‍ ചുറ്റിപ്പിടിച്ച് കാജല്‍ അഗര്‍വാള്‍

പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് തായ്‌ലാന്‍ഡിലാണ് കാജലിപ്പോഴുള്ളത്.
ചിരി, പേടി, സാഹസം: പെരുമ്പാമ്പിനെ കഴുത്തില്‍ ചുറ്റിപ്പിടിച്ച് കാജല്‍ അഗര്‍വാള്‍

പെരുമ്പാമ്പിനെ കയ്യിലെടുത്ത് സാഹസിക വീഡിയോയുമായി കാജല്‍ അഗര്‍വാള്‍. പാമ്പിനെ കഴുത്തിലൂടെ ചുറ്റിപ്പിടിച്ച് രണ്ട് കയ്യുകൊണ്ടും മുറുക്കി പിടിച്ച് നില്‍ക്കുന്ന താരത്തിന്റെ വീഡിയോ ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ ട്രെന്‍ഡിങ് ആണ്. കരയണോ ചിരിക്കണോ എന്നറിയാതെ പ്രത്യേക മുഖഭാവത്തോടെ നില്‍ക്കുന്ന താരത്തിന്റെ വീഡിയോക്ക് താഴെ ആരാധകരുടെ കമന്റ് പ്രവാഹമാണ്.

പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് തായ്‌ലാന്‍ഡിലാണ് കാജലിപ്പോഴുള്ളത്. തായ്‌ലന്‍ഡിലെ വനത്തിനുള്ളില്‍ നിന്നാണ് വിഡിയോ. ഈ പുതിയ ചിത്രത്തിന് ഇതുവരെ പേരിട്ടിട്ടില്ല. ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലുമെല്ലാം ഈ വീഡിയോ വൈറലായിരിക്കുകയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com