ബോളിവുഡില്‍ സ്വപ്ന സുന്ദരിയാണ് ശില്‍പ്പഷെട്ടി. വിവാഹം കഴിഞ്ഞ് ഒരു കുഞ്ഞിന്റെ അമ്മ ആയെങ്കിലും ഇപ്പോഴും താരത്തെ നെഞ്ചിലേറ്റിയിരിക്കുന്നവര് നിരവധിയാണ്. ഭര്‍ത്താവ് രാജ് കുന്ദ്രയുമായി പ്രണയത്തിലാവുന്നതിന് മുന്‍പ് തന്റെ ജീവിതത്തിലുണ്ടായിട്ടുള്ള നഷ്ട പ്രണയത്തെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് താരം ഇപ്പോള്‍. പഠനകാലത്തും മറ്റും തനിക്കുണ്ടായ പ്രണയങ്ങളെക്കുറിച്ചാണ് ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ താരം പറഞ്ഞത്. ഈ പ്രണയതകര്‍ച്ചകള്‍ തന്റെ ജീവിതത്തെ വളരെഅധികം ബാധിച്ചുവെന്നും ശില്‍പ്പ കൂട്ടിച്ചേര്‍ത്തു.
കോളേജില്‍ പഠിക്കുമ്പോള്‍ ശില്‍പ്പയ്ക്ക് ഒരു ടെലഫോണ്‍ പ്രണയമുണ്ടായിരുന്നു. വീട്ടിലെ ലാന്‍ഡ് ഫോണിലേക്ക് അയാള്‍ വൈകുന്നേരങ്ങളില്‍ വിളിക്കുമായിരുന്നു. മിക്സ്റ്റര്‍ എക്സ് എന്നായിരുന്നു ആയാള്‍ സ്വന്തമായി അഭിസംബോധന ചെയ്തിരുന്നത്. നാല് മാസത്തോളം ഈ സംസാരം നീണ്ടു. എന്നാല്‍ ഒരു ദിവസം ബസ് സ്റ്റോപ്പില്‍ വെച്ച് കാണാമോ എന്ന് ശില്‍പ്പ ചോദിച്ചു. എന്നാല്‍ അയാള്‍ വന്നില്ല. അങ്ങനെ അയാളുമായി പിരിയുകയായിരുന്നു.
അത് കൂടാതെ ഹൃദയം തകര്‍ത്ത മറ്റൊരു അനുഭവം കൂടി ശില്‍പ്പയുടെ ജീവിതത്തിലുണ്ട്. പന്തയം വെച്ച് തന്നെ പ്രണയിച്ചയാളാണ് ഇത്. താനുമായി പ്രണയത്തിലാവുമെന്ന് അയാള്‍ തന്റെ സുഹൃത്തുക്കളോട് പന്തയം വെക്കുകയായിരുന്നു എന്നാണ് താരം പറയുന്നത്. പറയുമ്പോള്‍ സിനിമ കഥ പോലെ തന്നെ തോന്നുമെങ്കിലും ഇവര്‍ പ്രണയത്തിലാവുകയായിരുന്നു. എന്നാല്‍ പന്തയത്തില്‍ ജയിക്കുക എന്ന ലക്ഷ്യം മാത്രമാണ് അയാള്ക്കുണ്ടായിരുന്നതെന്നും അങ്ങനെ ബന്ധം തകര്‍ന്നെന്നും ശില്‍പ്പ പറഞ്ഞു. ഇതോടെ താന്‍ വിഷാദത്തിലായെന്നും തന്റെ ഹൃദയം തകര്‍ന്നെന്നും താരം വ്യക്തമാക്കി.
പിന്നീടാണ് രാജ് കുന്ദ്രയെ പരിചയപ്പെടുന്നത്. തന്നോട് താല്‍പ്പര്യം കാണിച്ചപ്പോള്‍ തന്നെ മുംബൈ വിട്ട് ലണ്ടനില്‍ വന്ന് താമസിക്കാന്‍ താല്‍പ്പര്യമില്ലെന്ന് കുന്ദ്രയോട് പറഞ്ഞു. ആ സമയത്ത് വിവാഹം കഴിച്ച് സെറ്റില്‍ ചെയ്യുന്നതിനെക്കുറിച്ച് ചിന്തിക്കുകയായിരുന്നു ശില്‍പ്പ. കുന്ദ്രയും വിവാഹത്തെക്കുറിച്ച് ചിന്തിച്ചു തുടങ്ങിയിരുന്നു. അങ്ങനെയാണ് തങ്ങള്‍ അടുത്തതെന്നും താരം പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ