പ്രധാനമന്ത്രിയായി മോഹന്‍ലാല്‍? ഫഌക്‌സുകള്‍ സമൂഹമാധ്യമങ്ങളില്‍ 

പ്രധാനമന്ത്രിയായി മോഹന്‍ലാല്‍? ഫഌക്‌സുകള്‍ സമൂഹമാധ്യമങ്ങളില്‍ 

മോഹന്‍ലാലും സൂര്യയും ഒന്നിക്കുന്ന ചിത്രത്തില്‍ രാഷ്ട്രീയ നേതാവിന്റെ വേഷത്തിലാണ് മോഹന്‍ലാല്‍ എത്തുക എന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പ്രധാനമന്ത്രിയായിട്ടാണ് മോഹന്‍ലാല്‍ എത്തുന്നത് എന്നാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ പ്രചരിക്കുന്ന ഫഌക്‌സ് നല്‍കുന്ന സൂചന. 

കെ.വി.ആനന്ദിന്റെ ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഒന്നും ഇതുവരെ പുറത്തുവന്നിരുന്നില്ല. ആക്ഷന്‍ ത്രില്ലറായിരിക്കും ചിത്രം എന്നാണ് സൂചന. അതിനിടയിലാണ് ചിത്രത്തില്‍ ഉപയോഗിക്കുന്ന മോഹന്‍ലാലിന്റെ ഫഌക്‌സുകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്. 

കുളു, മനാലി ലൊക്കേഷനില്‍ നിന്നുമുള്ള ഫഌക്‌സിലാണ് മോഹന്‍ലാലിന്റെ ചിത്രത്തിനൊപ്പം പ്രധാനമന്ത്രി ചന്ദ്രകാന്ത് വര്‍മ എന്ന് എഴുതിയിരിക്കുന്നത്. പ്രധാനമന്ത്രി പങ്കെടുക്കുന്ന ചടങ്ങിന്റെ പുറത്തുവെച്ചിരിക്കുന്ന ഫഌക്‌സ് എന്ന രീതിയിലാണ് ഇത്. ഉയര്‍ന്ന ബഡ്ജറ്റില്‍ എത്തുന്ന സിനിമയില്‍ മോഹന്‍ലാലിനും സൂര്യയ്ക്കും ഒപ്പം ആര്യ, സമുദ്രക്കനി എന്നിവരും ഉണ്ടാകുമെന്നാണ് സൂചന.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com