ലക്ഷ്മിയുടെ അതിജീവന കഥ സിനിമയാകുന്നു; ആസിഡ് ആക്രമണത്തെ ധീരമായി നേരിട്ട നായികയാകുന്നത് ദീപിക 

ലക്ഷമിയുടെ കഥ വ്യക്തിപരമായി തന്നിൽ വലിയ ആഘാതം സൃഷ്ടിച്ച ഒന്നാണെന്നും അതുകൊണ്ടാണ് ചിത്രത്തിന്റെ നിർമാണത്തിലും പങ്കുവഹിക്കാമെന്ന് തീരുമാനിച്ചതെന്ന് ദീപിക
ലക്ഷ്മിയുടെ അതിജീവന കഥ സിനിമയാകുന്നു; ആസിഡ് ആക്രമണത്തെ ധീരമായി നേരിട്ട നായികയാകുന്നത് ദീപിക 

തിനഞ്ചാം വയസ്സിൽ ആസിഡ് ആക്രമണത്തിന് ഇരയായ ലക്ഷ്മി അഗര്‍വാളിന്റെ ജീവിതം പ്രമേയമാക്കി ബോളിവുഡ് ചിത്രമൊരുങ്ങുന്നു.  മേഘന ഗുല്‍സാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ലക്ഷ്മിയായെത്തുന്നത് ദീപിക പദുക്കോണാണ്. ചിത്രത്തിന്റെ നിർമാണത്തിലും ദീപികയ്ക്ക് പങ്കുണ്ട്. 

ചിത്രത്തെക്കുറിച്ച് കേട്ടപ്പോൾ തന്നെ ഈ സിനിമ തന്നെ വല്ലാതെ സ്പർശിച്ചെന്നും ഇത് വെറും അതിക്രമത്തിന്റെ കഥയല്ല ധൈര്യത്തിന്റെയും ശക്തിയുടെയും പ്രതീക്ഷയുടെയും കഥയാണെന്നും ദീപിക പറഞ്ഞു. ലക്ഷമിയുടെ കഥ വ്യക്തിപരമായി തന്നിൽ വലിയ ആഘാതം സൃഷ്ടിച്ച ഒന്നാണെന്നും അതുകൊണ്ടാണ് ചിത്രത്തിന്റെ നിർമാണത്തിലും പങ്കുവഹിക്കാമെന്ന് തീരുമാനിച്ചതെന്ന് ദീപിക പറയുന്നു. 

ആസിഡ് ആക്രമണത്തെ അതിജീവിച്ച് പിന്നീട് ആസിഡ് ആക്രമണത്തിന് ഇരയാവര്‍ക്കു വേണ്ടി ജീവിതം മാറ്റിവെച്ച ലക്ഷമി  നിരവധി ബോധവത്കരണ പരിപാടികളും കാമ്പെയിനുകളും നടത്തുന്നുണ്ട്. മിഷേല്‍ ഒബാമയില്‍ നിന്ന്  2014ല്‍ അന്താരാഷ്ട്ര ധീരവനിത പുരസ്‌ക്കാരം ലക്ഷ്മി ഏറ്റുവാങ്ങിയതും ഈ മികവിനുതന്നെ. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com