സ്വര്‍ഗ്ഗവുമില്ല നരകവുമില്ല..ഒറ്റ ജീവിതം...; കൊച്ചുണ്ണിയ്ക്ക് ഉപദേശവുമായി പക്കി, പുതിയ ടീസര്‍ (വീഡിയോ)
By സമകാലിക മലയാളം ഡെസ്‌ക് | Published: 06th October 2018 12:57 PM |
Last Updated: 06th October 2018 12:58 PM | A+A A- |

നിവിന്‍ പോളിയെ നായകനാക്കി റോഷന്‍ ആന്‍ഡ്രൂസ് ഒരുക്കുന്ന 'കായംകുളം കൊച്ചുണ്ണി'യുടെ പുതിയ ടീസര്‍ എത്തി. ഇത്തിക്കര പക്കിയായി സൂപ്പര്‍താരം മോഹന്‍ലാല്‍ എത്തുന്ന ചിത്രത്തില്‍, കൊച്ചുണ്ണിയ്ക്ക് പക്കി നല്‍കുന്ന ഉപദേശമാണ് പുതിയ ടീസറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ചിത്രത്തിന്റെ നേരത്തെ ഇറങ്ങിയ ടീസറുകളും ട്രെയിലറുകളും സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു. പ്രിയ ആനന്ദ്, പ്രിയങ്ക തിമ്മേഷ്, സണ്ണി വെയ്ന്‍, ബാബു ആന്റണി തുടങ്ങിയ വന്‍താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.
ബോബി സഞ്ജയ് കൂട്ടുകെട്ടിന്റെ തിരക്കഥയില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ നിര്‍മ്മാണം ഗോകുലം ഗോപാലനാണ്. ഒക്‌ടോബര്‍ 11നാണ് ചിത്രം തിയേറ്ററുകളിലെത്തുക.