പേളി മാണിയെ മിന്നുകെട്ടാന്‍ ഉറപ്പിച്ച് ശ്രീനിഷ്; ഇനി തിയ്യതി കുറിച്ചാല്‍ മതി

പേളിയെ വിവാഹം ചെയ്യുന്ന കാര്യം ശ്രീനീഷ് തന്നെയാണ് മാധ്യമങ്ങളോട് വ്യക്തമാക്കിയത്‌ 
പേളി മാണിയെ മിന്നുകെട്ടാന്‍ ഉറപ്പിച്ച് ശ്രീനിഷ്; ഇനി തിയ്യതി കുറിച്ചാല്‍ മതി

കൊച്ചി: ഞങ്ങള്‍ തമ്മിലുള്ള പ്രണയം റിയാലിറ്റി ഷോയ്ക്ക് മാത്രമുള്ളതല്ല റിയല്‍ പ്രണയമാണെന്ന് സീരിയല്‍ നടന്‍ ശ്രീനീഷ്. ടെലിവിഷന്‍ അവതാരകയും നടിയുമായി പേളി മാണിയും സീരിയല്‍ നടനുമായ ശ്രീനിഷും വിവാഹിതരാകുന്നു. റിയാലിറ്റി ഷോയിലൂടെ പ്രണയത്തിലായ ശ്രീനിഷും പേളിയും വിവാഹിതരാകാന്‍ പോകുന്ന വാര്‍ത്ത ശ്രീനിഷ് തന്നെയാണ് വ്യക്തമാക്കിയത്.

പേളിയുമായി എങ്ങനെയാണ് പ്രണയത്തിലായതെന്ന് അറിയില്ല. പേളിക്കൊപ്പമുണ്ടായിരുന്ന 100 ദിവസത്തില്‍ 24 മണിക്കൂറും പേളിയെ തന്നെയാണ് ഞാന്‍ ശ്രദ്ധിച്ചത്. അത് പിന്നീട് ഞങ്ങള്‍ പോലുമറിയാതെ പ്രണയമായി മാറുകയായിരുന്നു. 

എന്റെയും പേളിയുടെയും വീട്ടുകാര്‍ തമ്മില്‍ സംസാരിച്ചു. എല്ലാവര്‍ക്കും സമ്മതമാണ്. ഇനി തീയതി കൂടി തീരുമാനിച്ചാല്‍ മതി. റിയാലിറ്റി ഷോയ്ക്ക് വേണ്ടിയുള്ള പ്രണയമാണെന്ന് ആളുകള്‍ വിമര്‍ശനമുയര്‍ത്തിയിരുന്നു. പക്ഷെ ഒരിക്കലും അങ്ങനെയല്ല, എനിക്ക് പേളിയെ ഇഷ്ടമാണ്, നൂറ് വട്ടം ശ്രീനിഷ് പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com