മനീഷ് മല്‍ഹോത്ര ഗൗണില്‍ അതിസുന്ദരിയായി ഐശ്വര്യ; അമ്മയ്‌ക്കൊപ്പം തിളങ്ങി ആരാധ്യയും (വീഡിയോ) 

സ്വീന്‍ എന്ന മനീഷിന്റെ വസ്ത്ര കളക്ഷന്‍ അവതരിപ്പിച്ച് ഷോ സ്‌റ്റോപ്പറായാണ് ഐശ്വര്യ റാംപിലെത്തിയത്
മനീഷ് മല്‍ഹോത്ര ഗൗണില്‍ അതിസുന്ദരിയായി ഐശ്വര്യ; അമ്മയ്‌ക്കൊപ്പം തിളങ്ങി ആരാധ്യയും (വീഡിയോ) 

നീഷ് മല്‍ഹോത്രയുടെ ഡിസൈനര്‍ ഗൗണില്‍ റാംപില്‍ തിളങ്ങിയ ഐശ്വര്യ റായ് ബച്ചനാണ് ദോഹയില്‍ നടന്ന ഫാഷണ്‍ വീക്കെന്‍ഡ് ഇന്റര്‍നാഷണല്‍ 2018ല്‍ ഏവരുടെയും മനം കവര്‍ന്നത്. സ്വീന്‍ എന്ന മനീഷിന്റെ വസ്ത്ര കളക്ഷന്‍ അവതരിപ്പിച്ച് ഷോ സ്‌റ്റോപ്പറായാണ് ഐശ്വര്യ റാംപിലെത്തിയത്. അതിമനോഹരമായ ഗൗണും റാംപിലെ ഐശ്വര്യയുടെ ആത്മവിശ്വാസവും ചേര്‍ന്നപ്പോള്‍ ഇരുവരും ചേര്‍ന്ന് ഷോ കീഴടക്കി. 

പേള്‍വൈറ്റും ചുവപ്പും നിറത്തിലുള്ള ഗൗണില്‍ സീക്വന്‍സ് ഉപയോഗിച്ച് പൂക്കള്‍ ഡിസൈന്‍ ചെയ്ത് ചേര്‍ത്തിരിക്കുകയാണ്. പിന്നീലേക്ക് നീളത്തില്‍ ചുരുണ്ട് കിടക്കുന്ന ഗൗണിന്റെ ടെയില്‍ ഭാഗമാണ് ഏറ്റവും ആകര്‍ഷകം. നീല നിറത്തിലുള്ള സ്‌മോക്കി ഐ മേക്കപ്പും ഇളം നിറത്തിലുള്ള ലിപ്സ്റ്റിക്കും അണിഞ്ഞായിരുന്നു ഐശ്വര്യ റാംപിലെത്തിയത്. ബണ്‍ സ്റ്റൈലില്‍ മുടി ഉയര്‍ത്തിക്കെട്ടിയിരിക്കുകയായിരുന്നു. 

റാംപ് ഷോയ്ക്ക് ശേഷം ഡിസൈനര്‍ മനീഷിനും മകള്‍ ആരാധ്യയ്ക്കുമൊപ്പം എടുത്ത ചിത്രവും ഏറെ ശ്രദ്ധേയമായി. അമ്മയുടെ ഗൗണിനോട് ചേര്‍ന്നതാണ് ആരാധ്യയുടെയും വേഷം. ഐശ്വര്യയുടെ ഗൗണില്‍ ഉപയോഗിച്ചിട്ടുള്ള അതേ ഡിസൈനുകള്‍ ആരാധ്യയുടെ വസ്ത്രത്തിലും കാണാം.  

 
 
 
 
 
 
 
 
 
 
 
 
 

@aishwaryaraibachchan_arb for Manish Malhotra in Qatar .

A post shared by Florian Hurel (@florianhurelmakeupandhair) on

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com