ഇന്റര്‍വ്യൂ ചെയ്യാന്‍ വിളിച്ച മാധ്യമ പ്രവര്‍ത്തകയുടെ ശരീരത്തിന്റെ അളവ് ചോദിച്ച് സംവിധായകന്‍ രജത് കപൂര്‍; മീ റ്റൂ വിവാദമായതോടെ ക്ഷമാപണം
By സമകാലിക മലയാളം ഡെസ്‌ക് | Published: 08th October 2018 12:14 PM |
Last Updated: 08th October 2018 12:14 PM | A+A A- |

നടി തനുശ്രീ ദത്ത ഉയര്‍ത്തിവിട്ട മീ റ്റൂ കാമ്പെയ്ന്‍ ബോളിവുഡില്‍ വലിയ ചലനം സൃഷ്ടിക്കുകയാണ്. നാനാ പടേക്കറിന് എതിരായ ആരോപണങ്ങള്‍ക്ക് പിന്നാലെ നിരവധി പേരാണ് സിനിമ പ്രവര്‍ത്തകരില്‍ നിന്നുണ്ടായ ആരോപണങ്ങള്‍ തുറന്നു പറഞ്ഞ് രംഗത്തെത്തിയത്. നടനും സംവിധായകനുമായ രജത് കപൂറാണ് ഇപ്പോള്‍ മീറ്റൂവില്‍ പെട്ടിരിക്കുന്നത്. വനിത മാധ്യമ പ്രവര്‍ത്തകയായ സന്ധ്യ മേനോനാണ് രണ്ട് സ്ത്രീകള്‍ക്ക് രജത് കപൂറില്‍ നിന്നുണ്ടായ മോശം അനുഭവത്തെക്കുറിച്ച് സോഷ്യല്‍ മീഡിയയിലൂടെ തുറന്നു പറഞ്ഞത്.
രണ്ട് സ്ത്രീകളില്‍ ഒരാള്‍ മാധ്യമപ്രവര്‍ത്തകയാണ്. ഫോണിലൂടെ ഇന്റര്‍വ്യൂ ചെയ്യുന്ന സമയത്ത് ഇവരുടെ ശരീരത്തിന്റെ അളവ് രജത് കപൂര്‍ ചോദിച്ചെന്നാണ് ആരോപണം. ശബ്ദം പോലെ തന്നെ നിങ്ങള്‍ സെക്‌സിയുമാണോ എന്നായിരുന്നു മറ്റൊരു ചോദ്യം. സഹസംവിധായകമായാണ് ആരോപണം ഉന്നയിച്ചിരിക്കുന്ന മറ്റൊരു സ്ത്രീ. ഫോണ്‍ വിളിച്ച് രജത് കുമാര്‍ ശല്യം ചെയ്തിരുന്നു എന്നാണ് അവര്‍ പറയുന്നത്. ഒഴിഞ്ഞ വീട്ടില്‍ ഇവരുമായി ചേര്‍ന്ന് ഷൂട്ട് ചെയ്യണം എന്നായിരുന്നു ആവശ്യം.
രണ്ട് സ്ത്രീകള്‍ അയച്ച സന്ദേശങ്ങളുടെ സ്‌ക്രീന്‍ ഷോട്ടുകളാണ് സന്ധ്യ മേനോന്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. പത്ത് വര്‍ഷം മുന്‍പാണ് രണ്ട് സംഭവങ്ങളുമുണ്ടായിരിക്കുന്നത്.
I don't even know any more.
— Sandhya Menon (@TheRestlessQuil) October 7, 2018
Filmmaker Rajat Kapoor
Two separate and different accounts pic.twitter.com/nBjNOsun3j
ആരോപണം പുറത്തുവന്ന് വിവാദമായതോടെ ക്ഷമാപണവുമായി രജത് കപൂര്‍ രംഗത്തെത്തി. തന്റെ ജീവിതത്തില്‍ നല്ലൊരു മനുഷ്യനാവാന്‍ താന്‍ ശ്രമിക്കുമായിരുന്നു. എന്നാല്‍ ചില സമയങ്ങളില്‍ ഇതില്‍ നിന്ന് വിട്ടുപോകും. എന്റെ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന് ക്ഷമ പറയുകയാണ്. മറ്റൊരു മനുഷ്യനെ വേദനിപ്പിക്കാന്‍ കാരണമായതില്‍ ഞാന്‍ ദുഃഖിക്കുന്നു. എന്റെ ജോലിയേക്കാള്‍ പ്രാധാന്യത്തോടെ ഞാന്‍ കാണുന്നത് നല്ലൊരു മനുഷ്യനാവാനാണ്. അതാവാന്‍ ഞാന്‍ ശ്രമിക്കുകയാണ്. ഇനി അതിനായി കൂടുതല്‍ ശ്രമിക്കും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
All my life I have tried to be a decent man, to do the right thing.
— Rajat Kapoor (@mrrajatkapoor) October 7, 2018
If however, I have slipped and through my actions or words
caused pain or hurt or trauma to absolutely anybody, please accept my
apology.