ഭാര്യയെ സ്‌ക്രീനില്‍ കണ്ടു; സങ്കടം സഹിക്കാനാവാതെ പൊട്ടിക്കരഞ്ഞ് ശ്രീശാന്ത്; വീഡിയോ വൈറല്‍

ഭാര്യ ഭുവനേശ്വരി കുമാരിയുടെ വീഡിയോ സന്ദേശം ഷോയില്‍ കാണിച്ചപ്പോഴാണ് സങ്കടം നിയന്ത്രിക്കാനാവാതെ ശ്രീശാന്ത് പൊട്ടിക്കരഞ്ഞത്
ഭാര്യയെ സ്‌ക്രീനില്‍ കണ്ടു; സങ്കടം സഹിക്കാനാവാതെ പൊട്ടിക്കരഞ്ഞ് ശ്രീശാന്ത്; വീഡിയോ വൈറല്‍

ക്രിക്കറ്റിലായാലും സിനിമയിലായാലും എന്നും വിവാദനായകനാണ് ശ്രീശാന്ത്. സല്‍മാന്‍ ഖാന്‍ അവതാരകനായി എത്തുന്ന ബിഗ് ബോസിന്റെ 12 ാം പതിപ്പിലും ഇതിന് മാറ്റമില്ല. ഷോയിലെ പ്രധാന വാര്‍ത്താ താരമാണ് ശ്രീശാന്ത്. ശ്രീശാന്തിന്റെ ദേഷ്യവും ചീത്തവിളിയുമൊക്കെയാണ് ഇതുവരെ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നത്. എന്നാല്‍ ഇപ്പോള്‍ താരത്തിന്റെ കണ്ണീരാണ് വൈറലാകുന്നത്. ഭാര്യ ഭുവനേശ്വരിയെ സ്‌ക്രീനില്‍ കണ്ടതോടെയാണ് ശ്രീശാന്തിന്റെ നിയന്ത്രണം വിട്ടത്. ഭാര്യയെ നോക്കിനിന്ന് പൊട്ടിക്കരയുന്ന ശ്രീശാന്തിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. 

ഭാര്യ ഭുവനേശ്വരി കുമാരിയുടെ വീഡിയോ സന്ദേശം ഷോയില്‍ കാണിച്ചപ്പോഴാണ് സങ്കടം നിയന്ത്രിക്കാനാവാതെ ശ്രീശാന്ത് പൊട്ടിക്കരഞ്ഞത്. കുട്ടികളെ തനിക്ക് വല്ലാതെ മിസ് ചെയ്യുന്നുവെന്ന് ശ്രീശാന്ത് പലപ്പോഴും ഷോയില്‍ പറയാറുണ്ട്. രണ്ട് മക്കളാണ് ശ്രീശാന്തിനുള്ളത്. 

17 മത്സരാര്‍ത്ഥികളാണ് ഹിന്ദി ബിഗ് ബോസിലുള്ളത്. ഇതിലെ ഏക മലയാളിയാണ് ശ്രീ. തുടക്കം മുതല്‍ വിവാദങ്ങള്‍ സൃഷ്ടിച്ചാണ് ശ്രീശാന്ത് ഷോ ആരംഭിച്ചത്. കളിയില്‍ നിന്ന് ഇറങ്ങിപ്പോകുമെന്നും ഭീഷണിപ്പെടുത്തിയും സഹതാരങ്ങളെ തല്ലുമെന്ന് പറഞ്ഞും വലിയ ചര്‍ച്ചയായി.
 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Bigg Boss Khabri (@biggbossn12) on

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com