സ്റ്റൈല്‍ മന്നനൊപ്പമുള്ള  ആ ചിത്രം വേണ്ടെന്ന് വയ്ക്കാന്‍ കാരണമിതാണ്.. ഫഹദ് ഫാസില്‍ മനസ്സു തുറക്കുന്നു

'കാലാ'യ്ക്ക് ശേഷം രജനീകാന്ത് എത്തുന്ന ചിത്രം കൂടിയായിരുന്നു 'പേട്ട'.അതും പോരാഞ്ഞിട്ട് പ്രതിഭയുടെ കൈയ്യൊപ്പുള്ള കാര്‍ത്തികിന്റെ സംവിധാനം!
സ്റ്റൈല്‍ മന്നനൊപ്പമുള്ള  ആ ചിത്രം വേണ്ടെന്ന് വയ്ക്കാന്‍ കാരണമിതാണ്.. ഫഹദ് ഫാസില്‍ മനസ്സു തുറക്കുന്നു

'പേട്ട'യില്‍ അഭിനയിക്കുന്നില്ലെന്ന ഫഹദ്ഫാസിലിന്റെ പ്രഖ്യാപനം കേട്ടവരെല്ലാം ഞെട്ടി. സൂപ്പര്‍ഹിറ്റ് ചിത്രമായ കാലായ്ക്ക് ശേഷം രജനീകാന്ത് എത്തുന്ന ചിത്രം കൂടിയായിരുന്നു പേട്ട.അതും പോരാഞ്ഞിട്ട് പ്രതിഭയുടെ കൈയ്യൊപ്പുള്ള കാര്‍ത്തികിന്റെ സംവിധാനം! ആരും കൊതിക്കുന്ന പ്രൊജക്ടില്‍ നിന്ന് ഫഹദ് പിന്‍മാറിയത് വലിയ ചര്‍ച്ചകള്‍ക്കാണ് തുടക്കമിട്ടത്. 

'വരത്തന്റെ'യും 'പേട്ട'യുടെയും ഡേറ്റുകള്‍ തമ്മില്‍ കൂടിക്കുഴയുമെന്നതിനാലാണ് താന്‍ ചിത്രം ഉപേക്ഷിച്ചതെന്നാണ് ഫഹദിന്റെ വെളിപ്പെടുത്തല്‍. പേട്ടയുടെ അണിയറപ്രവര്‍ത്തകര്‍ തന്നെ സമീപിച്ചിരുന്നുവെന്നും പക്ഷേ നേരത്തേ തന്നെ വരത്തന്റെ ചിത്രീകരണത്തിനായി ഡേറ്റ് നല്‍കിക്കഴിഞ്ഞിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.മണിരത്‌നം ചിത്രമായ 'ചെക്ക ചിവന്ത വാന'ത്തില്‍ നിന്നും ഫഹദ് നേരത്തേ പിന്‍മാറിയിരുന്നു. ഈ ഒഴിവിലേക്കാണ് അരുണ്‍ വിജയ് എത്തിയത്. 

നവാസുദ്ദീന്‍ സിദ്ദിഖ്വി,ബോബി സിന്‍ഹ, മഹേന്ദ്രന്‍, ശശികുമാര്‍, സിമ്രാന്‍,തൃഷ എന്നിവരുള്‍പ്പടെ വലിയ താരനിര ചിത്രത്തിലുണ്ട്.  നവാസുദ്ദീന്‍ സിദ്ദിഖ്വിയുടെ ആദ്യ തമിഴ് ചിത്രം കൂടിയാണിത്. തൃഷയുടെ 15 വര്‍ഷം നീണ്ട കരിയറില്‍ ആദ്യമായാണ് രജനീകാന്തിനൊപ്പം താരം എത്തുന്നത്. രജനീകാന്തിന്റെ 2.0 ക്ക് ശേഷമാവും 'പേട്ട'  തിയേറ്ററുകളില്‍ എത്തുക.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com