അങ്കമാലിക്കാരുടെ കഥ ഹിന്ദിയിലേക്ക്; ലിജോ ജോസ് ചിത്രം റീമേക്ക് ചെയ്യാനുള്ള അവകാശം സ്വന്തമാക്കി വിക്രം മല്‍ഹോത്ര

അങ്കമാലി ഡയറീസില്‍ അഭിനയിച്ചവരില്‍ ചിലവരെ ഹിന്ദിയിലേക്ക് എടുത്തേക്കുമെന്നാണ് സൂചന
അങ്കമാലിക്കാരുടെ കഥ ഹിന്ദിയിലേക്ക്; ലിജോ ജോസ് ചിത്രം റീമേക്ക് ചെയ്യാനുള്ള അവകാശം സ്വന്തമാക്കി വിക്രം മല്‍ഹോത്ര

ലയാളത്തില്‍ വലിയ വിജയമായ ലിജോ ജോസ് പല്ലിശ്ശേരി ചിത്രം അങ്കമാലി ഡയറീസ് ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുന്നു. പ്രമുഖ ബോളിവുഡ് നിര്‍മാതാവ് വിക്രം മല്‍ഹോത്രയാണ് ചിത്രത്തിന്റെ ഹിന്ദിയിലേക്ക് റീമേക് ചെയ്യാനുള്ള അവകാശം സ്വന്തമാക്കിയിരിക്കുന്നത്. എന്നാല്‍ സിനിമയേക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. 

ചിത്രത്തിലെ നായകന്‍ ആരായിരിക്കും എന്നതിനെക്കുറിച്ച് തീരുമാനമായിട്ടില്ല. അങ്കമാലി ഡയറീസില്‍ അഭിനയിച്ചവരില്‍ ചിലവരെ ഹിന്ദിയിലേക്ക് എടുത്തേക്കുമെന്നാണ് സൂചന. സംവിധായകന്‍ ലിജോ ജോസിന് ഹിന്ദി ചിത്രത്തില്‍ സ്ഥാനമുണ്ടാകും. ചിത്രത്തിന്റെ ക്രിയേറ്റീവ് കണ്‍സള്‍ട്ടന്റായിരിക്കും അദ്ദേഹം. 

കേരളത്തിലെ അങ്കമാലി കേന്ദ്രീകരിച്ച് നടക്കുന്ന ക്രെം ഡ്രാമയില്‍ പുതുമുഖ നടന്‍ ആന്റണി വര്‍ഗീസാണ് നായകനായെത്തിയത്. 86 പുതുമുഖങ്ങളെ അണിനിരത്തി ഒരുക്കിയ ചിത്രം മികച്ച വിജയമായിരുന്നു. അതിനൊപ്പം നിരൂപക പ്രശംസയും ചിത്രം നേടി. 

ഹിന്ദിയില്‍ അറിയപ്പെടുന്ന നിര്‍മാതാവാണ് വിക്രം മല്‍ഹോത്ര. ബേബി, എയര്‍ലിഫ്റ്റ്, ടോയ്‌ലറ്റ്: ഏക് പ്രേം കഥ, സ്‌പെഷ്യല്‍ 26, ഗാങ്‌സ് ഓഫ് വാസ്സെയ്പൂര്‍ എന്നീ ചിത്രങ്ങള്‍ നിര്‍മിച്ചിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com