'ഇത് ആഘോഷമാക്കുന്നവരോട്, ഞാന്‍ തിരിച്ചുവരും'; 'നോട്ട'യുടെ പരാജയത്തില്‍ വിമര്‍ശനവുമായി എത്തുന്നവര്‍ക്ക് മറുപടിയുമായി വിജയ്

ചിത്രത്തിന്റെ പരാജയത്തെ ന്യായീകരിക്കാന്‍ നില്‍ക്കുന്നില്ലെന്നും ഉത്തരവാദിത്വം ഏറ്റെടുക്കുകയാണെന്നും കുറിച്ചുകൊണ്ടാണ് വിജയ് കുറിപ്പ് ആരംഭിച്ചത്
'ഇത് ആഘോഷമാക്കുന്നവരോട്, ഞാന്‍ തിരിച്ചുവരും'; 'നോട്ട'യുടെ പരാജയത്തില്‍ വിമര്‍ശനവുമായി എത്തുന്നവര്‍ക്ക് മറുപടിയുമായി വിജയ്

വിജയ് ദേവരകൊണ്ട തമിഴ്‌നാട് മുഖ്യമന്ത്രിയായി വേഷമിട്ട ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമായ നോട്ട പരാജയത്തിലേക്ക് നീങ്ങുന്നതിനിടെ കുറിപ്പുമായി നടന്‍. ചിത്രത്തിന്റെ പരാജയത്തെ ന്യായീകരിക്കാന്‍ നില്‍ക്കുന്നില്ലെന്നും ഉത്തരവാദിത്വം ഏറ്റെടുക്കുകയാണെന്നും കുറിച്ചുകൊണ്ടാണ് വിജയ് ഫേസ്ബുക്ക് കുറിപ്പ് ആരംഭിച്ചത്. ചിത്രത്തിനെതിരെയുണ്ടായ വിമര്‍ശനങ്ങളെ ഗൗരവമായി കാണുന്നെന്നും എവിടെയാണ് തെറ്റുപറ്റിയതെന്ന് പരിശോധിക്കുമെന്നും താരം കുറിച്ചു. 

വിജയ് ഫേസ്ബുക്കിലൂടെ പങ്കുവച്ച കുറിപ്പ് ഇങ്ങനെ...

'ഞാന്‍ ന്യായങ്ങള്‍ നിരത്തുന്നില്ല, ഉത്തരവാദിത്വം ഏറ്റെടുക്കുന്നു, 'നോട്ട'യുടെ കാര്യത്തില്‍ എനിക്ക് അഭിമാനമേ ഒള്ളു. അത് ഞാന്‍ പറയാന്‍ ആഗ്രഹിച്ചിരുന്ന കഥയാണ്, ഞാന്‍ ചെയ്യാന്‍ ആഗ്രഹിച്ചിരുന്ന കഥാപാത്രമാണ്. 

നോട്ടയെ സ്‌നേഹിച്ച തമിഴ്‌നാടിനോടും ദേശീയ മാധ്യമങ്ങളോടും പ്രേക്ഷകരോടും നന്ദി. നിരാശകളും വിമര്‍ശനങ്ങളും ഗൗരവമായി തന്നെ എടുക്കുന്നു. എവിടെയാണ് കണക്കൂകൂട്ടലുകള്‍ പിഴച്ചതെന്നു തീര്‍ച്ചയായും പരിശോധിക്കും, എടുത്ത തീരുമാനങ്ങളും ചെയ്ത പ്രവര്‍ത്തികളും വിശകലനം ചെയ്യും, പക്ഷെ നിലപാടുകളിലും മനോഭാവത്തിലും മാറ്റമുണ്ടാകില്ല. 

വിജയവും പരാജയവും ഒരു റൗഡിയെ തകര്‍ക്കുന്ന ഘടകങ്ങളല്ല. വിജയിക്കുന്നതുകൊണ്ട് മാത്രമല്ല റൗഡിയാകുന്നത്, ആ വിജയത്തിനായി നടത്തുന്ന പോരാട്ടമാണ് പ്രധാനം. അത് ഉള്ളിന്റെയുള്ളില്‍ നിന്നുണ്ടാകുന്ന ആറ്റിറ്റിയൂഡ് ആണ്. 

അതുകൊണ്ടുതന്നെ ഇത് ആഘോഷമാക്കുന്നവരോട്, ഞാന്‍ തിരിച്ചുവരും.'

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com