സണ്ണി ലിയോണി വന്നാല്‍ ദക്ഷിണേന്ത്യന്‍ സംസ്‌കാരം തകരും; 'വീരമഹാദേവി'യെ ചെരിപ്പൂരി അടിച്ച് പ്രതിഷേധക്കാര്‍

മുന്‍ പോണ്‍ സ്റ്റാര്‍ പുരാണ ചിത്രത്തില്‍ അഭിനയിക്കുന്നത് ദക്ഷിണേന്ത്യന്‍ സംസ്‌കാരത്തിന് കളങ്കമാകുമെന്നാണ് പ്രതിഷേധം നടത്തിയ കന്നഡ രക്ഷണ വേദികെ യുവസേന പറയുന്നത്
സണ്ണി ലിയോണി വന്നാല്‍ ദക്ഷിണേന്ത്യന്‍ സംസ്‌കാരം തകരും; 'വീരമഹാദേവി'യെ ചെരിപ്പൂരി അടിച്ച് പ്രതിഷേധക്കാര്‍

രിത്രസിനിമകള്‍ ആക്രമണത്തിന് ഇരയാകുന്ന കാലമാണിത്. പത്മാവത് ഉള്‍പ്പടെ നിരവധി സിനിമകളാണ് ഹിന്ദു സംഘടനകളുടെ അതിക്രമത്തിന് ഇരയായത്. ഇപ്പോള്‍ ആ നിരയിലേക്ക് സണ്ണി ലിയോണി നായികയായി എത്തുന്ന വീരമഹാദേവിയും എത്തിയിരിക്കുകയാണ്. വിവിധ ഭാഷകളില്‍ ഒരുക്കുന്ന ചിത്രത്തിനെതിരേ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ് കന്നഡ സംഘടനകള്‍. വീരമഹാദേവിയായി സണ്ണി ലിയോണി എത്തുന്നതാണ് ഇവരെ ചൊടിപ്പിച്ചത്. ചിത്രത്തില്‍ നിന്ന് താരം പിന്‍വാങ്ങണം എന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. 

മലയാളം തമിഴ്, തെലുങ്ക് ഹിന്ദി ഭാഷകളില്‍ വലിയ മുതല്‍ മുടക്കിലാണ് ചിത്രം ഒരുക്കുന്നത്. മുന്‍ പോണ്‍ സ്റ്റാര്‍ പുരാണ ചിത്രത്തില്‍ അഭിനയിക്കുന്നത് ദക്ഷിണേന്ത്യന്‍ സംസ്‌കാരത്തിന് കളങ്കമാകുമെന്നാണ് പ്രതിഷേധം നടത്തിയ കന്നഡ രക്ഷണ വേദികെ യുവസേന പറയുന്നത്. നടിയുടെ കോലം കത്തിക്കുകയും പോസ്റ്റര്‍ നശിപ്പിക്കുകയും സണ്ണി ലിയോണിക്ക് നേരെ ചെരുപ്പൂരി അടിക്കുകയും ചെയ്തു. ചിത്രത്തില്‍ നിന്ന് സണ്ണി ലിയോണി പിന്മാറിയില്ലെങ്കില്‍ പ്രതിഷേധം ശക്തമാക്കുമെന്ന് യുവ സേന പ്രസിഡന്റ് കെ.ഹരീഷ് പറഞ്ഞു.

കേരളത്തിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വി.ടി. വടിവുടയാനാണ്. സ്റ്റീഫ്‌സ് കോര്‍ണര്‍ ഫിലിംസിനുവേണ്ടി, പൊന്‍സെ സ്റ്റിഫന്‍ നിര്‍മിക്കുന്ന ഈ ചിത്രത്തിനുവേണ്ടി സണ്ണി ലിയോണി നൂറ്റമ്പത് ദിവസത്തെ ഡേറ്റ്ആണ് നല്‍കിയിരിക്കുന്നത്. കളരി അഭ്യാസങ്ങളും വാള്‍പയറ്റും അറിയുന്ന ഒരു പോരാളിയായാണ് സണ്ണി എത്തുന്നത്. ചിത്രത്തിന്റെ കഥ അറിഞ്ഞ ശേഷം നടി വളരെ ത്രില്ലിലായിരുന്നു. ഈ സിനിമ ചെയ്തിട്ടേ മറ്റൊരു ചിത്രത്തില്‍ അഭിനയിക്കുന്നുള്ളൂ എന്നാണ് താരം പറഞ്ഞത്. നാസര്‍, ബാഹുബലിയിലെ വില്ലനായ നവദീപ് തുടങ്ങിയവരും പ്രാധാന വേഷത്തിലെത്തുന്നു.

ഗ്രാഫിക്‌സിന്‌ പ്രാധാന്യം നല്‍കുന്ന ചിത്രമായതിനാല്‍ ബാഹുബലി, യന്തിരന്‍ 2 സിനിമകളില്‍ ഗ്രാഫിക്‌സ് ചെയ്ത ടീമിനെയാണ് ഈ ചിത്രത്തിന്റെ ഗ്രാഫിക്‌സിന്‌
വര്‍ക്കുകള്‍ ഏല്‍പ്പിച്ചിരിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com