'അയാളുടെ കഥകള്‍ ഞാന്‍ അറിഞ്ഞത് മൂന്ന് നടിമാരില്‍ നിന്ന്'; വികാസ് ബാഹുലിനെതിരേ ഇമ്രാന്‍ ഖാന്‍

കങ്കണ റണൗത്ത് ഉള്‍പ്പടെ നാല് നടിമാര്‍ സംവിധായകനില്‍ നിന്നുണ്ടായ മോശം അനുഭവം തുറന്നു പറഞ്ഞതിന് പിന്നാലെയാണ് നടന്റെ വെളിപ്പെടുത്തല്‍
'അയാളുടെ കഥകള്‍ ഞാന്‍ അറിഞ്ഞത് മൂന്ന് നടിമാരില്‍ നിന്ന്'; വികാസ് ബാഹുലിനെതിരേ ഇമ്രാന്‍ ഖാന്‍


ന്യൂഡല്‍ഹി: ബോളിവുഡില്‍ മീറ്റൂ കത്തിപ്പിടിക്കുകയാണ്. സിനിമ ലോകത്തെ ലൈംഗിക അതിക്രമങ്ങളെക്കുറിച്ച് തുറന്ന് പറഞ്ഞ് നിരവധി സ്ത്രീകളാണ് രംഗത്തെത്തിയത്. ഇപ്പോള്‍ തന്റെ സഹതാരങ്ങള്‍ക്കുണ്ടായ അനുഭവം വെളിപ്പെടുത്തിയിരിക്കുകയാണ് നടന്‍ ഇമ്രാന്‍ ഖാന്‍. സംവിധായകന്‍ വികാസ് ബാഹുലില്‍ നിന്ന് മോശം അനുഭവമുണ്ടായതായി മൂന്ന് നടിമാര്‍ പറഞ്ഞിട്ടുണ്ടെന്നാണ് നടന്റെ വെളിപ്പെടുത്തല്‍. അനാവശ്യമായി ശരീരത്തില്‍ സ്പര്‍ശിക്കുകയും സിനിമയിലെ അവസരം നല്‍കുന്നതിന് പകരമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ നടിമാരോട് വികാസ് ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് ഇമ്രാന്‍ പറയുന്നത്. 

കങ്കണ റണൗത്ത് ഉള്‍പ്പടെ നാല് നടിമാര്‍ സംവിധായകനില്‍ നിന്നുണ്ടായ മോശം അനുഭവം തുറന്നു പറഞ്ഞതിന് പിന്നാലെയാണ് നടന്റെ വെളിപ്പെടുത്തല്‍. എന്നാല്‍ മൂന്ന് നടിമാരുടെ പേരുകള്‍ വെളിപ്പെടുത്താന്‍ ഇമ്രാന്‍ തയാറായില്ല. എല്ലാവരും വികാസ് ബാഹലിനെ കുറിച്ചാണ് സംസാരിക്കുന്നത്. മൂന്ന് നടിമാരില്‍ നിന്ന് ഞാനും അയാളുടെ കഥകള്‍ കേട്ടിട്ടുണ്ട്. അനാവശ്യമായി സ്പര്‍ശിക്കുന്നത് മുതല്‍ സിനിമയില്‍ അവസരം നല്‍കുന്നതിന് പകരമായി തിരിച്ച് എന്ത് നല്‍കുമെന്ന് നേരിട്ട് ചോദിക്കുന്നതുവരെയുണ്ട് ഇതില്‍. താരം പറഞ്ഞു. 

തനിക്ക് ഇതിന് മുന്‍പും പല കാര്യങ്ങളും പറയണമെന്ന് തോന്നിയിട്ടുണ്ടെന്നുംഎന്നാല്‍ പബ്ലിസിറ്റിക്കു വേണ്ടിയാണ് ചെയ്യുന്നത് എന്ന് ആളുകള്‍ പറയുമെന്ന് ഭയന്നാണ് മിണ്ടാതിരുന്നതെന്നും ഇമ്രാന്‍ കൂട്ടിച്ചേര്‍ത്തു. ഇത്തരത്തിലുള്ള നിരവധി കാര്യങ്ങള്‍ എന്റെ മുന്നില്‍ വെച്ച് നടന്നിട്ടുണ്ട്. ഇത് വര്‍ഷങ്ങളായി എന്നെ ബുദ്ധിമുട്ടിക്കുന്നുണ്ട്. ഒരുപാട് കാര്യങ്ങള്‍ എനിക്ക് അറിയാമെങ്കിലും അത് തുറന്നു പറയാനാകില്ല. കാരണം ആരും എന്നെ പിന്തുണയ്ക്കില്ല. ആളുകളുടെ പേര് എനിക്ക് പറയാനാകില്ല. പക്ഷേ എനിക്ക് അറിയാവുന്ന കഥകള്‍ പറയാം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com