ഒടിയന്റെ ട്രെയ്‌ലര്‍ ചോര്‍ന്നതിന് പിന്നാലെ ട്രെയ്‌ലര്‍ ഔദ്യോഗികമായി പുറത്തിറക്കി. മോഹന്‍ലാലിന്റെ ഫേയ്‌സ്ബുക്ക് പേജിലൂടെയാണ് ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറക്കിയത്. നാളെ കായംകുളം കൊച്ചുണ്ണിക്കൊപ്പം ട്രെയ്‌ലര്‍ പുറത്തിറക്കുമെന്നാണ് ആദ്യം പറഞ്ഞിരുന്നത്. എന്നാല്‍ അപ്രതീക്ഷിതമായി ഇന്റര്‍നെറ്റിലൂടെ ട്രെയ്‌ലര്‍ ചോര്‍ന്നതോടെയാണ് നാളത്തേക്ക് കാത്തുനില്‍ക്കാതെ ഇന്ന് തന്നെ ട്രെയ്‌ലര്‍ പുറത്തിറക്കിയത്.
വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒടിയന്റെ ട്രെയ്‌ലര്‍ ആവേശത്തോടെയാണ് ആരാധകര്‍ സ്വീകരിക്കുന്നത്. പുറത്തിറങ്ങി ഒരു മണിക്കൂര്‍ തികയുന്നതിന് മുന്‍പ് രണ്ട് ലക്ഷത്തോളം പേരാണ് ട്രെയ്‌ലര്‍ കണ്ടത്. മോഹന്‍ലാലിന്റെ വ്യത്യസ്ത ഗെറ്റപ്പുകളെല്ലാം ട്രെയ്‌ലറില്‍ കാണാം. കിടിലന്‍ ആക്ഷന്‍ രംഗങ്ങളും ട്രെയ്‌ലറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്തായാലും ആരാധകരുടെ പ്രതീക്ഷ ഉയര്‍ത്താന്‍ പോന്നതാണ് ട്രെയ്‌ലര്‍.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ