ആറാമത് മാർവെൽ ചിത്രത്തിൽ ആരാധകരെ ഞെട്ടിക്കുന്ന പ്രതിഫലത്തുകയുമായി സ്കാർലെറ്റ് ജൊഹാൻസൺ
By സമകാലിക മലയാളം ഡെസ്‌ക് | Published: 14th October 2018 08:51 PM |
Last Updated: 14th October 2018 08:59 PM | A+A A- |
ഹോളിവുഡ് നടി സ്‌കാര്‍ലറ്റ് ജൊഹാന്‍സണ്‍ ഒറ്റ ചിത്രത്തിൽ വാങ്ങുന്ന പ്രതിഫലം കേട്ട് ഞെട്ടിയിരിക്കുകയാണ് താരത്തിന്റെ ആരാധകർ. തന്റെ ഏറ്റവും പുതിയ ചിത്രമായ 'ബ്ലാക്ക് വിഡോ'യിലെ സ്‌കാര്‍ലറ്റിന്റെ പ്രതിഫലമാണ് വാർത്തയായിരിക്കുന്നത്. മാര്‍വെല്‍ സിനിമാറ്റിക് യൂണിവേഴ്സിന്റെ ഭാഗമായി വരുന്ന ബ്ലാക്ക് വിഡോയിൽ 15 മില്യണ്‍ ഡോളറാണ് സ്‌കാര്‍ലറ്റിന്റെ പ്രതിഫലം. അതായത് ഏകദേശം 110 കോടി ഇന്ത്യന്‍ രൂപ.
കഴിഞ്ഞ ആറ് മാര്‍വെല്‍ ചിത്രങ്ങളിലും 'ബ്ലാക്ക് വിഡോ' ആയി സ്കാർലറ്റാണ് അഭിനയിച്ചത്. സ്കാർലറ്റിന്റെ കഥാപാത്രത്തെ കേന്ദ്രീകരിച്ചുള്ള ചിത്രമാണ് പുതിയതായി ഒരുങ്ങുന്നത്. ചിത്രത്തിൽ 'ക്യാപ്റ്റന്‍ അമേരിക്ക'യെയും 'ഥോറി'നെയും അവതരിപ്പിച്ച ക്രിസ് ഇവാന്‍സിനും ക്രിസ് ഹെംസ്വര്‍ത്തിനും ഇതേ പ്രതിഫലമാണ് മാര്‍വെല്‍ നല്‍കിയിരുന്നതും ഇനി നല്‍കാനിരിക്കുന്നതും റിപ്പോർട്ടുകളിൽ പറയുന്നു.