'ഇവിടെ നടക്കുന്നത് എല്ലാം പരസ്പര സമ്മതത്തോടെ, അവര്‍ ബോളിവുഡിനെ കളങ്കപ്പെടുത്തുകയാണ്'; മീ ടൂവിനെതിരേ ശില്‍പ ഷിന്‍ഡെ

മൂ ടൂ മൂവ്‌മെന്റ് ശുദ്ധ അസംബന്ധമാണെന്നും അതിനെക്കുറിച്ച് സംസാരിക്കാന്‍ പോലും തനിക്ക് താല്‍പ്പര്യമില്ലെന്നുമാണ് ഇവര്‍ പറയുന്നത്
'ഇവിടെ നടക്കുന്നത് എല്ലാം പരസ്പര സമ്മതത്തോടെ, അവര്‍ ബോളിവുഡിനെ കളങ്കപ്പെടുത്തുകയാണ്'; മീ ടൂവിനെതിരേ ശില്‍പ ഷിന്‍ഡെ

മീ ടൂ മൂവിമെന്റിലൂടെ വെളിപ്പെടുത്തലുകള്‍ നടത്തുന്നവര്‍ ബോളിവുഡിനെ കളങ്കപ്പെടുത്തുകയാണെന്ന് സീരിയല്‍ താരം ശില്‍പ ഷിന്‍ഡെ. സിനിമ മേഖലയില്‍ ലൈംഗിക അതിക്രമങ്ങളില്ലെന്നും പരസ്പര സമ്മതത്തോടെയാണ് എല്ലാം നടക്കുന്നതെന്നുമാണ് ശില്‍പയുടെ വാദം. മൂ ടൂ മൂവ്‌മെന്റ് ശുദ്ധ അസംബന്ധമാണെന്നും അതിനെക്കുറിച്ച് സംസാരിക്കാന്‍ പോലും തനിക്ക് താല്‍പ്പര്യമില്ലെന്നുമാണ് ഇവര്‍ പറയുന്നത്. വര്‍ഷങ്ങള്‍ക്ക് ശേഷം സംഭവം വെളിപ്പെടുത്തുന്നതിനേയും താരം വിമര്‍ശിച്ചു. 

'എന്നാണോ മോശം അനുഭവമുണ്ടായത് അന്നുതന്നെ പ്രതികരിക്കണമായിരുന്നു. കാലങ്ങള്‍ കഴിഞ്ഞ് അതിനെ കുറിച്ച് ഒച്ചവെക്കുന്നതുകൊണ്ട് യാതൊരു കാര്യവുമില്ല. ആരും നിങ്ങളുടെ ഭാഗം കേള്‍ക്കില്ല. വിവാദം മാത്രമേ ഉണ്ടാവുകയുള്ളൂ. പീഡനം നേരിട്ട സമയത്ത് തന്നെ പ്രതികരിക്കുന്നതിന് ആത്മബലം വേണം' ശില്‍പ വ്യക്തമാക്കി. 

എല്ലാ മേഖലകളിലും ഇത്തരം പ്രശ്‌നങ്ങളുണ്ടെന്നും എന്നാല്‍ ഇങ്ങനെ വെളിപ്പെടുത്തലുകള്‍ നടത്തുന്നതിലൂടെ ബോളിവുഡ് കളങ്കപ്പെടുകയാണെന്നും താരം പറഞ്ഞു. 'ഇവിടെയുള്ള എല്ലാവരും മോശം എന്നാണോ? ഒരിക്കലുമല്ല. ഇതെല്ലാം നിങ്ങളോട് ഒരാള്‍ എങ്ങനെയാണോ പെരുമാറുന്നത് അതിനോട് നിങ്ങള്‍ എങ്ങനെയാണ് പ്രതികരിക്കുന്നത് എന്നതിന് അനുസരിച്ചിരിക്കും. ബോളിവുഡില്‍ ലൈംഗിക അതിക്രമം ഇല്ലെന്ന് ഞാന്‍ മുന്‍പും പറഞ്ഞിട്ടുണ്ട്. ഒന്നും നിര്‍ബന്ധിതമായി നടക്കുന്നില്ല. എല്ലാം പരസ്പര സമ്മതത്തോടുകൂടിയാണ്. നിങ്ങള്‍ തയ്യാറല്ലെങ്കില്‍ അവിടെ നിന്ന് മാറി നിന്നാല്‍ പോരെ ?' ശില്‍പ കൂട്ടിച്ചേര്‍ത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com