'കുലസ്ത്രീകളും കുല പുരുഷന്മാരുമായ ചില ഊളകള്‍ ചോദിക്കും ഇതുവരെ സുഖിച്ചിട്ട് ഇപ്പോള്‍ ആണോ ഇതൊക്കെ വിളിച്ചു പറയുന്നതെന്ന്'

'കുലസ്ത്രീകളും കുല പുരുഷന്മാരുമായ ചില ഊളകള്‍ ചോദിക്കും ഇതുവരെ സുഖിച്ചിട്ട് ഇപ്പോള്‍ ആണോ ഇതൊക്കെ വിളിച്ചു പറയുന്നതെന്ന്'
'കുലസ്ത്രീകളും കുല പുരുഷന്മാരുമായ ചില ഊളകള്‍ ചോദിക്കും ഇതുവരെ സുഖിച്ചിട്ട് ഇപ്പോള്‍ ആണോ ഇതൊക്കെ വിളിച്ചു പറയുന്നതെന്ന്'

കൊച്ചി: താരസംഘടനെ വിമര്‍ശിച്ച വാര്‍ത്താ സമ്മേളനം നടത്തിയതിന് പിന്നാലെ സാമൂഹ്യമാധ്യമങ്ങളില്‍ ഡബ്ല്യുസിസിക്കെതിരെ വലിയ തോതില്‍ സൈബര്‍ ആക്രമണമായിരുന്നു. ഡബ്ല്യുസിസിയുടെ തുറന്ന് പറച്ചലിനെ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ചിലരുടെ പ്രതികരണങ്ങളും സോഷ്യല്‍ മീഡിയ എറ്റെടുത്തിട്ടുണ്ട്. ഇതില്‍ സനിതാ മനോഹറിന്റെ ഫെയസ്ബുക്ക് പോസ്റ്റും ചര്‍ച്ചയായിരിക്കുകയാണ്.

'പെണ്ണുങ്ങളെ ഇതൊരവസരമാണ് പത്തോ ഇരുപതോ മുപ്പതോ വര്‍ഷമായി ജീവിക്കണമല്ലോ എന്നോര്‍ത്ത് തൊണ്ടയില്‍ തന്നെ കുരുങ്ങിക്കിടക്കുന്ന ആ രോദനം ഉറക്കെ പുറം ലോകത്തെ അറിയിക്കാന്‍.വലിച്ചു കീറിയിടൂ സകല മുഖം മൂടികളെയും. ഏതു ജീവിതാവസ്ഥയില്‍ നിന്നാണ് നാം ഇന്ന് കാണുന്ന അവസ്ഥയിലേക്ക് ഉറക്കെ പ്രതീകരിക്കാമെന്ന അവസ്ഥയിലേയ്ക്ക് എത്തിയത്.എന്തൊക്കെ പ്രതിരോധങ്ങളെ പ്രതിഷേധങ്ങളെ അതിജീവിച്ചിട്ടുണ്ട് നമുക്ക് മുന്നേ നടന്ന കുടുംബത്തില്‍ പിറക്കാത്ത അഹങ്കാരികളായ നാട് നശിപ്പിക്കാന്‍ പിറന്ന പെണ്‍ധൈര്യങ്ങള്‍. അവര്‍ കത്തിച്ചുവച്ച വിളക്കിന്റെ പ്രകാശം ഒട്ടും ചെറുതായിരുന്നില്ല എന്ന ബോധ്യം ഉള്ളത് കൊണ്ടാണ് ആ പ്രകാശത്തില്‍ നിന്നു കൊണ്ട് തെരുവിലിറങ്ങി ആര്‍ത്തവം അശുദ്ധമാണെന്നു വിളിച്ചു പറയുന്ന പെണ്‍കൂട്ടങ്ങളെ അശ്‌ളീലമായി തോന്നുന്നതും. -സനിത ഫെയ്‌സബുക്കില്‍ കുറിച്ചു. 


പോസ്റ്റിന്റെ പൂര്‍ണരൂപം


പെണ്ണുങ്ങളെ ഇതൊരവസരമാണ് പത്തോ ഇരുപതോ മുപ്പതോ വര്‍ഷമായി ജീവിക്കണമല്ലോ എന്നോര്‍ത്ത് തൊണ്ടയില്‍ തന്നെ കുരുങ്ങിക്കിടക്കുന്ന ആ രോദനം ഉറക്കെ പുറം ലോകത്തെ അറിയിക്കാന്‍.വലിച്ചു കീറിയിടൂ സകല മുഖം മൂടികളെയും.കവിയുടെ കഥാകാരന്റെ അധ്യാപകന്റെ ചിത്രകാരന്റെ പാട്ടുകാരന്റെ സംഗീത സംവിധായകന്റെ ഉദ്യോഗസ്ഥന്റെ സിവില്‍ സര്‍വീസുകാരന്റെ ജനപ്രതിനിധിയുടെ സംവിധായകന്റെ നടന്റെ നിര്‍മ്മാതാവിന്റെ മാധ്യമപ്രവര്‍ത്തകന്റെ അയല്‍ക്കാരന്റെ കുടുംബക്കാരന്റെ ബിസിനസുകാരന്റെ കോണ്‍ട്രാക്ടറുടെ വീട്ടുടമസ്ഥന്റെ കടയുടമയുടെ സ്ഥാപന മേധാവിയുടെ പുരോഹിതന്റെ ഉസ്താദിന്റെ ശാന്തിക്കാരന്റെ സുഹൃത്തിന്റെ. ഒരു ഉളുപ്പുമില്ലാതെ പൊതു വേദികളില്‍ ചാനലുകളില്‍ മാന്യ ദേഹങ്ങളായെത്തുന്ന സകല ഊളകളുടെയും തനിനിറം അറിയട്ടെ സമൂഹം.അറിഞ്ഞാലും കുലസ്ത്രീകളും കുല പുരുഷന്മാരുമായ ചില ഊളകള്‍ ചോദിക്കും ഇതുവരെ സുഖിച്ചിട്ട് ഇപ്പോള്‍ ആണോ ഇതൊക്കെ വിളിച്ചു പറയുന്നതെന്ന്.അവരോടു സുഖമായിരുന്നില്ല ഭയമായിരുന്നു ജീവിക്കണമായിരുന്നു എന്നൊന്നും പറഞ്ഞു കളഞ്ഞേക്കരുത് .മനസ്സിലാവില്ല . ഊളകള്‍ക്കു ഊളയാവാനേ കഴിയൂ.അവര്‍ അയ്യപ്പന്റെ ബ്രഹ്മചര്യം സംരക്ഷിക്കട്ടെ .നമുക്ക് നമ്മുടെ അഭിമാനത്തെ സംരക്ഷിക്കാം. ഏതു ജീവിതാവസ്ഥയില്‍ നിന്നാണ് നാം ഇന്ന് കാണുന്ന അവസ്ഥയിലേക്ക് ഉറക്കെ പ്രതീകരിക്കാമെന്ന അവസ്ഥയിലേയ്ക്ക് എത്തിയത്.എന്തൊക്കെ പ്രതിരോധങ്ങളെ പ്രതിഷേധങ്ങളെ അതിജീവിച്ചിട്ടുണ്ട് നമുക്ക് മുന്നേ നടന്ന കുടുംബത്തില്‍ പിറക്കാത്ത അഹങ്കാരികളായ നാട് നശിപ്പിക്കാന്‍ പിറന്ന പെണ്‍ധൈര്യങ്ങള്‍. അവര്‍ കത്തിച്ചുവച്ച വിളക്കിന്റെ പ്രകാശം ഒട്ടും ചെറുതായിരുന്നില്ല എന്ന ബോധ്യം ഉള്ളത് കൊണ്ടാണ് ആ പ്രകാശത്തില്‍ നിന്നു കൊണ്ട് തെരുവിലിറങ്ങി ആര്‍ത്തവം അശുദ്ധമാണെന്നു വിളിച്ചു പറയുന്ന പെണ്‍കൂട്ടങ്ങളെ അശ്‌ളീലമായി തോന്നുന്നതും. നഷ്ടങ്ങള്‍ കണക്കിലെടുക്കാതെ ആത്മവഞ്ചനയ്ക്കു മുതിരാതെ ഇവര്‍ ഇങ്ങനെ എഴുന്നേറ്റ് നില്‍ക്കുമ്പോള്‍,സ്വപ്ന വഴിയേ തല ഉയര്‍ത്തിപ്പിടിച്ച് ഒരു തെമ്മാടിക്കൂട്ടത്തിനും ചവിട്ടി മെതിക്കാന്‍ നിന്നുകൊടുക്കാതെ വരും തലമുറയ്‌ക്കെങ്കിലും മുന്നേറാന്‍ ഇവര്‍ക്കൊപ്പം നമ്മളും എഴുന്നേറ്റ് നില്‍ക്കേണ്ടതുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com