മഹാഭാരത്: ശ്രീകുമാര്‍ മേനോന്‍ തന്നെ സംവിധാനം ചെയ്യുമെന്ന് പറയാനാകില്ലെന്ന് നിര്‍മ്മാതാവ് 

എംടിയുടെ തിരക്കഥയില്‍ മോഹന്‍ലാലിനെ നായകനാക്കി നിര്‍മ്മിക്കാന്‍ ഉദേശിച്ചിരുന്ന രണ്ടാമൂഴം സിനിമയെ വിവാദങ്ങള്‍ വിട്ടൊഴിയുന്നില്ല
മഹാഭാരത്: ശ്രീകുമാര്‍ മേനോന്‍ തന്നെ സംവിധാനം ചെയ്യുമെന്ന് പറയാനാകില്ലെന്ന് നിര്‍മ്മാതാവ് 

എംടിയുടെ രണ്ടാമൂഴം തിരക്കഥയില്‍ മോഹന്‍ലാലിനെ നായകനാക്കി നിര്‍മ്മിക്കാന്‍ ഉദേശിച്ചിരുന്ന മഹാഭാരത് സിനിമയെ വിവാദങ്ങള്‍ വിട്ടൊഴിയുന്നില്ല.   മഹാഭാരതത്തെ അടിസ്ഥാനമാക്കി താന്‍ നിര്‍മിക്കുന്ന സിനിമ ശ്രീകുമാര്‍ മേനോന്‍ തന്നെ സംവിധാനം ചെയ്യുമെന്ന് ഇപ്പോള്‍ പറയാനാകില്ലെന്ന്   നിര്‍മ്മാതാവ് ബി.ആര്‍.ഷെട്ടി വെളിപ്പെടുത്തി. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ബി.ആര്‍ ഷെട്ടി ഇക്കാര്യം തുറന്ന് പറഞ്ഞത്.

'കേരളത്തില്‍ നടക്കുന്നത് എന്താണെന്ന് അറിയില്ല. രണ്ടാമൂഴമോ മറ്റെന്തെങ്കിലുമോ ആകട്ടെ, മഹാഭാരതം സിനിമയാക്കുക മാത്രമാണ് ലക്ഷ്യം. ഞാനൊരു യഥാര്‍ത്ഥ ഇന്ത്യാക്കാരനാണ്. നമ്മുടെ സംസ്‌കാരത്തെയും പാരമ്പര്യത്തെയും ഉയര്‍ത്തിപ്പിടിക്കുന്ന മഹാഭാരതം സിനിമയാക്കുക മാത്രമാണ് എന്റെ ലക്ഷ്യം. ആരുടെ തിരക്കഥ എന്നത് പ്രശ്‌നമല്ല.' ബി.ആര്‍.ഷെട്ടി അഭിമുഖത്തില്‍പറഞ്ഞു. വി.എ.ശ്രീകുമാര്‍ മേനോന്‍ ചിത്രം സംവിധാനം ചെയ്യുമോയെന്ന ചോദ്യത്തിന് അതൊന്നും ഇപ്പോള്‍ ഉറപ്പ് പറയാറായിട്ടില്ല എന്ന മറുപടിയാണ് ഷെട്ടി നല്‍കിയത്. പണമുണ്ടാക്കാനായല്ല താന്‍ ഈ സിനിമ നിര്‍മ്മിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.

രണ്ടാമൂഴത്തിന്റെ തിരക്കഥയില്‍ ശ്രീകുമാര്‍മേനോന്‍ സിനിമയൊരുക്കുന്നത് കോഴിക്കോട് മുന്‍സിഫ് കോടതി താല്‍ക്കാലികമായി തടഞ്ഞിരുന്നു. എം.ടിയുടെ ഹര്‍ജി ഫയലില്‍സ്വീകരിച്ചായിരുന്നു കോടതി ഉത്തരവ്. മുന്‍കൂറായി വാങ്ങിയ പണം തിരികെ നല്‍കുമെന്ന് എം.ടി അറിയിച്ചു. ഇന്ത്യയിലെ ഏറ്റവും വലിയ ചലച്ചിത്രം എന്ന വിശേഷണത്തോടെ ആരംഭിക്കാനിരുന്ന ചിത്രമാണ് മഹാഭാരത്. ചിത്രത്തിന്റെ ചിത്രീകരണം വൈകുന്നതില്‍പ്രതിഷേധിച്ചായിരുന്നു എം.ടിയുടെ അപ്രതീക്ഷിത പിന്‍മാറ്റം. 

സിനിമയുടെ പുരോഗതി എം.ടി.യെ അറിയിക്കാന്‍ കഴിയാതെപോയത് തന്റെ വീഴ്ചയാണെന്ന് സമ്മതിച്ച് ശ്രീകുമാര്‍ മേനോനും രംഗത്തെത്തിയിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com