ഷെറിന്‍ സ്റ്റാന്‍ലിക്ക് തെറ്റ് പറ്റിയിട്ടുണ്ട്; അര്‍ച്ചനയുടെ ലൈംഗിക അതിക്രമ ആരോപണം ശരിവച്ച് ബാദുഷ

പ്രൊഡക്ഷന്‍ അസിസ്റ്റന്റ് ഷെറിന്‍ സ്റ്റാന്‍ലിക്ക് എതിരെയുള്ള നടിയും സഹസംവിധാകയുമായ അര്‍ച്ചന പത്മിനിയുടെ ലൈംഗിക അതിക്രമ ആരോപണം ശരിവച്ച് പ്രൊഡക്ഷന്‍ കണ്ട്രോളര്‍ ബാദുഷ
ഷെറിന്‍ സ്റ്റാന്‍ലിക്ക് തെറ്റ് പറ്റിയിട്ടുണ്ട്; അര്‍ച്ചനയുടെ ലൈംഗിക അതിക്രമ ആരോപണം ശരിവച്ച് ബാദുഷ

പ്രൊഡക്ഷന്‍ അസിസ്റ്റന്റ് ഷെറിന്‍ സ്റ്റാന്‍ലിക്ക് എതിരെയുള്ള നടിയും സഹസംവിധാകയുമായ അര്‍ച്ചന പത്മിനിയുടെ ലൈംഗിക അതിക്രമ ആരോപണം ശരിവച്ച് പ്രൊഡക്ഷന്‍ കണ്ട്രോളര്‍ ബാദുഷ. ഷെറിന്‍ സ്റ്റാന്‍ലിക്ക് അബദ്ധം പറ്റിയിട്ടുണ്ടെന്ന് ബാദുഷ പറഞ്ഞു. മമ്മൂട്ടി ചിത്രമായ പുള്ളിക്കാരന്‍ സ്റ്റാറായില്‍ ബാദുഷയുടെ അസിസ്റ്റന്റായിരുന്നു ഷെറിന്‍. ഈ ചിത്രത്തിന്റെ സെറ്റില്‍ വച്ചാണ് ഷെറിന്‍ തന്നെ ഉപദ്രവിച്ചത് എന്നായിരുന്നു അര്‍ച്ചനയുടെ വെളിപ്പെടുത്തല്‍. 

കഴിഞ്ഞ ദിവസം ഡബ്ല്യു.സി.സി താരസംഘടനയായ അമ്മയ്ക്ക് എതിരെ നടത്തിയ വാര്‍ത്താ സമ്മേളനത്തിലായിരു അര്‍ച്ചനയുടെ വെളിപ്പെടുത്തല്‍. ഷെറിനെതിരെ ഫെഫ്കയില്‍ പരാതി നല്‍കിയിരുന്നു. ഇതുവരെ ഒരു നടപടിയും ഉണ്ടായിട്ടില്ല. അയ്യാള്‍ ഇപ്പോഴും സിനിമയില്‍ ജോലി ചെയ്യുന്നുണ്ട്. എനിക്ക ജോലിയില്ലഅര്‍ച്ചന പറഞ്ഞു.

ഫെഫ്കയിലേക്ക് രണ്ട് മെയിലയച്ചു. മറുപടി കിട്ടിയില്ല. എറണാകുളം കലൂരുള്ള ഫെഫ്കയുടെ ഓഫീസില്‍ പോയി പരാതി നല്‍കിയ ആളാണ്, ഒരു നടപടിയും ഉണ്ടായിട്ടില്ല. വളരെ പ്രശസ്തയായ നടിക്ക് നീതി കൊടുക്കാത്ത സോ കോള്‍ഡ് സംഘടനകള്‍ എന്നെപ്പോലൊരു ആര്‍ട്ടിസ്റ്റിന് നീതി തരുമെന്ന് പ്രതീക്ഷിക്കുന്നില്ല. വീണ്ടും ഒരു വെര്‍ബല്‍ റേപ്പിന് താത്പര്യമില്ലാത്തതുകൊണ്ട് കേസ് കൊടുത്തില്ല. ഇപ്പോള്‍ ഈ സംഘടനയിലെ നേതാക്കള്‍ റേപ്പിസ്റ്റിന്റ കൂടെ നീതി എന്നൊരു സിനിമ ചെയ്യാന്‍ പോകുകയാണ്. എനിക്ക് വേറെ ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുണ്ട്, ഈ ഊളകളുടെ പുറകേ നടക്കാന്‍ സമയമില്ലഅര്‍ച്ചന പറഞ്ഞു.


എന്നാല്‍ അര്‍ച്ചനയ്ക്കും ഡബ്ല്യുസിസിയ്ക്കും എതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കി ബി.ഉണ്ണികൃഷ്ണന്‍ രംഗത്തെത്തി. ഡബ്ല്യു.സി.സിക്കും അര്‍ച്ചനയ്ക്കുമെതിരെ വ്യക്തിപരമായി അധിക്ഷേപിച്ചതിനും തെറ്റായ ആരോപണങ്ങള്‍ ഉന്നയിച്ചതിനുമെതിരെ നടപടി സ്വീകരിക്കുമെന്നാണ് ഉണ്ണികൃഷ്ണന്‍ പറയുന്നത്. 

അര്‍ച്ചന ഒരു മെയിലയച്ചപ്പോള്‍ തന്നെ നടപടി സ്വീകരിച്ചതാണ്. അപ്പോള്‍ തന്നെ അവരെ ഓഫീസിലേയ്ക്ക് വിളിച്ചുവരുത്തി. കുറ്റം ആരോപിച്ചയാളെയും വരുത്തി. താനും സിബി മലയിലും ഉണ്ടായിരുന്നു. ഇത് ഒരു ക്രിമിനല്‍ ഒഫന്‍സാണെന്നും പൊലീസ് കേസിന് വകുപ്പുള്ളതാണെന്നും ഇതു സംഘടന കൈകാര്യം ചെയ്യണ്ട കാര്യമല്ലെന്നും പറഞ്ഞിരുന്നു. ഇപ്പോള്‍ തന്നെ പരാതി ഫയല്‍ ചെയ്യാമെന്നും എല്ലാ നിയമ സഹായവും അതിനു വേണ്ട കാര്യങ്ങളും ചെയ്തു തരാമെന്ന് അര്‍ച്ചനയോട് പറഞ്ഞിരുന്നു.

എന്നാല്‍ ഒരു കാരണവശാലും അതിനു തയാറല്ല എന്നാണ് അവര്‍ പ്രതികരിച്ചത്. സംഘടനാപരമായ നടപടിയെന്ന നിലയില്‍ അയാളെ അപ്പോള്‍ തന്നെ സംഘടനയില്‍ നിന്ന് പുറത്താക്കി. പുറത്താക്കിയ ശേഷം ഇതിനകത്ത് പോലീസ് നടപടി വേണ്ട എന്നും സംഘടനപരമായ നടപടി മാത്രം മതി എന്നും എഴുതിയ കുറിപ്പില്‍ അര്‍ച്ചന ഒപ്പിട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com