‌മാപ്പ് എഴുതി നൽകണം, ഒരു രൂപ നഷ്ടപരിഹാരവും; മീ ടൂ ആരോപണത്തിനെതിരെ നടൻ 

തിരക്കഥാകൃത്തും സംവിധായകയുമായ വിന്റ നന്ദയ്ക്കെതിരെ മാനനഷ്ടക്കേസ് നല്‍കി ബോളിവുഡ് നടൻ അലോക് നാഥ്
‌മാപ്പ് എഴുതി നൽകണം, ഒരു രൂപ നഷ്ടപരിഹാരവും; മീ ടൂ ആരോപണത്തിനെതിരെ നടൻ 

ന്യൂഡൽഹി:  മീ ടൂ ക്യാംപെയിനിൽ തനിക്കെതിരെ ലൈംഗികാരോപണം ഉന്നയിച്ച തിരക്കഥാകൃത്തും സംവിധായകയുമായ വിന്റ നന്ദയ്ക്കെതിരെ മാനനഷ്ടക്കേസ് നല്‍കി ബോളിവുഡ് നടൻ അലോക് നാഥ്. വിന്റ നന്ദ മാപ്പ് എഴുതി നൽകണമെന്നും ഒരു രൂപ നഷ്ടപരിഹാരമായി നൽകണമെന്നും അലോക് നാഥ് ആവശ്യപ്പെട്ടതായാണ് റിപ്പോർട്ടുകൾ. വിന്റയ്ക്കെതിരെ നടപടിയാവശ്യപ്പെട്ട് അലോക്കിന്റെ ഭാര്യ കഴിഞ്ഞ ദിവസം കോടതിയെ സമീപിച്ചിരുന്നു. 

അലോക് നാഥ് 19 വർഷം മുൻപ് തന്നെ മാനഭംഗപ്പെടുത്തിയെന്നായിരുന്നു വിന്റയുടെ വെളിപ്പെടുത്തൽ. സമൂഹമാധ്യമത്തിലൂടെയായിരുന്നു ആരോപണം. പാർട്ടിക്ക് ക്ഷണിച്ചശേഷം മയക്കുമരുന്ന് നൽകുകയും പിന്നീട് വീട്ടിലെത്തി മൃഗതുല്യമായി പീഡിപ്പിക്കുകയായിരുന്നുവെന്നുമാണ് വിന്റെ ഫേസ്ബുക്കിലൂടെ തുറന്നുപറഞ്ഞത്. വിന്റയ്ക്ക് പിന്നാലെ നടി സന്ധ്യ മൃദുലും മറ്റൊരു സ്ത്രീയും നടനെതിരെ ആരോപണവുമായി രം​ഗത്തെത്തിയിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com