അത് പതിനെട്ടാം പടി അല്ല, ചെന്നൈയില്‍ സെറ്റ് ഇട്ടതായിരുന്നു: സുധാ ചന്ദ്രന്‍

ശബരിമല സ്ത്രീപ്രവേശനവിഷയം കത്തിനില്‍ക്കുന്ന സമയത്ത് തന്നെ വിവാദത്തില്‍ വിശദീകരണവുമായി നടി തന്നെ രംഗത്തു വന്നിരിക്കുകയാണ്. 
അത് പതിനെട്ടാം പടി അല്ല, ചെന്നൈയില്‍ സെറ്റ് ഇട്ടതായിരുന്നു: സുധാ ചന്ദ്രന്‍

ര്‍ഷങ്ങള്‍ക്ക് മുന്‍പ് ശബരിമലയിലെ പതിനെട്ടാം പടിയില്‍ ഒരു സ്ത്രീ നൃത്തം ചെയ്യുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. നടി സുധ ചന്ദ്രന്‍ ആണ് ഈ പതിനെട്ടാംപടി വിവാദത്തില്‍പ്പെട്ടത്. ശബരിമല സ്ത്രീപ്രവേശനവിഷയം കത്തിനില്‍ക്കുന്ന സമയത്ത് തന്നെ വിവാദത്തില്‍ വിശദീകരണവുമായി നടി തന്നെ രംഗത്തു വന്നിരിക്കുകയാണ്. 
 
സന്നിധാനത്ത് സ്ത്രീകള്‍ മുന്‍പ് പ്രവേശിച്ചിരുന്നതായും സിനിമാ ചിത്രീകരണം നടന്നിരുന്നതായും ചൂണ്ടിക്കാട്ടി വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. വനിതക്കു നല്‍കിയ അഭിമുഖത്തിലാണ് താരം അന്നു നടന്നതെന്തെന്ന് വ്യക്തമാക്കിയത്. 

'ആ വാര്‍ത്തകള്‍ സത്യമല്ല, ചെന്നൈയിലെ ഒരു സ്റ്റുഡിയോയില്‍ സെറ്റിട്ടാണ് ആ ഗാനരംഗം ചിത്രീകരിച്ചത്. ക്ഷേത്രവുമായി ബന്ധപ്പെട്ട മറ്റ് രംഗങ്ങള്‍ ശബരിമലയ്ക്ക് താഴെയും പിന്നിലെ കവാടത്തിലുമായാണ് ചിത്രീകരിച്ചിരുന്നത്'- സുധ ചന്ദ്രന്‍ താരം വ്യക്തമാക്കി.

അയ്യപ്പനെ തൊഴണമെന്നത് ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹമാണ്. എന്നാല്‍ കോടതിവിധിയുടെ പേരില്‍ ആചാരങ്ങളെ നിഷേധിക്കാന്‍ ഒരുക്കമല്ല. ഇപ്പോള്‍ 52 വയസായി. അയ്യപ്പനെ കാണാന്‍ ഇനിയും കാത്തിരിക്കാന്‍ തയ്യാറാണ്. ഭഗവാന്‍ വിളിക്കുമ്പോള്‍ മാത്രമേ മല ചവിട്ടൂ. ഒരേസമയം പുരോഗമനപരമായും പരമ്പതാഗതമായും ചിന്തിക്കുന്ന ആളാണ് താനെന്നും സുധ ചന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

1986 ചിത്രീകരിച്ച 'നമ്പിനോര്‍ കെടുവതില്ലൈ' എന്ന ചിത്രത്തിനു വേണ്ടി യുവ നടിമാരായ ജയശ്രീ, സുധാ ചന്ദ്രന്‍, അനു, വടിവുകരസി, മനോരമ എന്നിവര്‍ പതിനെട്ടാം പടിയില്‍വെച്ച് നൃത്തം ചെയ്തതെന്നായിരുന്നു വാര്‍ത്ത. കായംകുളം കൃഷ്ണപുരം സ്വദേശിയായ വി രാജേന്ദ്രന്‍ എന്നയാള്‍ ഇവര്‍ക്കെതിരെ കോടതിയെ സമീപിച്ചതായും വാര്‍ത്തകളുണ്ടായിരുന്നു. നടിമാര്‍ നൃത്തം ചെയ്യുന്നതിന്റെ വീഡിയോയും പ്രചരിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com