'അമ്മയ്ക്ക് അഞ്ചര കോടി തന്ന ആളാണ് ദിലീപ്, വിധേയത്വം കാണിച്ചാല്‍ എന്താ കുഴപ്പം'; ദിലീപിനെ പിന്തുണയ്ക്കുന്നതിനുള്ള കാരണം വെളിപ്പെടുത്തി നടന്‍

'ഈ പറയുന്ന നടിമാരൊന്നും സംഘടനയക്കൊപ്പം ഒരു കാര്യങ്ങളിലും സഹകരിക്കാറില്ല. മാറി നിന്ന് കുറ്റം പറയാന്‍ മാത്രമേ ഇവര്‍ക്ക് പറ്റൂ'
'അമ്മയ്ക്ക് അഞ്ചര കോടി തന്ന ആളാണ് ദിലീപ്, വിധേയത്വം കാണിച്ചാല്‍ എന്താ കുഴപ്പം'; ദിലീപിനെ പിന്തുണയ്ക്കുന്നതിനുള്ള കാരണം വെളിപ്പെടുത്തി നടന്‍

താരസംഘടനയായ അമ്മയും നടിമാരും തമ്മിലുള്ള യുദ്ധം രൂക്ഷമായിരിക്കേ ദിലീപിനെ പിന്തുണയ്ക്കാനുണ്ടായ കാരണം വെളിപ്പെടുത്തി നടന്‍ മഹേഷ്. സംഘടനയ്ക്ക് അഞ്ചര കോടി രൂപ തന്ന ആളാണ് ദിലീപെന്നും അയാളോട് വിധേയത്വം കാണിച്ചാല്‍ എന്താണ് കുഴപ്പമെന്നുമാണ് മഹേഷ് ചോദിക്കുന്നത്. ആരോപണം ഉന്നയിക്കുന്ന നടിമാര്‍ ഒന്നും സംഘടനയുമായി ഒരു രീതിയിലും സഹകരിച്ചിട്ടില്ലെന്നും ധനസമാഹരണത്തില്‍ പങ്കാളിയായിട്ടില്ലെന്നും മഹേഷ് പറഞ്ഞു. 

'ഈ പറയുന്ന നടിമാരൊന്നും സംഘടനയക്കൊപ്പം ഒരു കാര്യങ്ങളിലും സഹകരിക്കാറില്ല. മാറി നിന്ന് കുറ്റം പറയാന്‍ മാത്രമേ ഇവര്‍ക്ക് പറ്റൂ. ഞങ്ങളുടെ സംഘടനയ്ക്ക് അഞ്ചരക്കോടി രൂപ തന്ന ഒരാളാണ് ദിലീപ്. അപ്പോള്‍ വിധേയത്വം കാണിക്കുന്നതില്‍ എന്താണ് തെറ്റ്. ഒരു സിനിമ നിര്‍മിച്ച് ആ തുക സംഘടനയ്ക്ക് തന്നിട്ടുണ്ട്'

അമ്മ സംഘടനയ്ക്കും പ്രസിഡന്റ് മോഹന്‍ലാലിനും എതിരേ രൂക്ഷ വിമര്‍ശനവുമായി മലയാള ചലച്ചിത്ര മേഖലയിലെ വനിതാ കൂട്ടായ്മയായ ഡബ്ല്യുസിസി അംഗങ്ങള്‍ പത്രസമ്മേളനം നടത്തിയതോടെയാണ് വിവാദം കത്തിയത്. ആക്രമിക്കപ്പെട്ട നടിയ്‌ക്കൊപ്പം നില്‍ക്കാതെ ആരോപണ വിധേയനൊപ്പമാണ് സംഘടന നില്‍ക്കുന്നതെന്ന് ഡബ്ല്യൂസിസി അംഗങ്ങള്‍ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അമ്മയ്ക്ക് ദിലീപിനോടുള്ള പ്രത്യേക താല്‍പ്പര്യത്തിന് പിന്നിലെ രഹസ്യം മഹേഷ് വെളിപ്പടുത്തിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com