'കള്ളക്കാമുകന്‍, വിപ്ലവകാരി സത്യന്‍': ട്രെയിലറിന് പിന്നാലെ പോസ്റ്ററുമായി ഫ്രെഞ്ച് വിപ്ലവം ടീം

ഇപ്പോള്‍ ചിത്രത്തിന്റെ പോസ്റ്ററും അണിയറ പ്രവര്‍ത്തകര്‍ തങ്ങളുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ പുറത്തിറക്കിയിരിക്കുകയാണ്.
'കള്ളക്കാമുകന്‍, വിപ്ലവകാരി സത്യന്‍': ട്രെയിലറിന് പിന്നാലെ പോസ്റ്ററുമായി ഫ്രെഞ്ച് വിപ്ലവം ടീം

ണ്ണി വെയ്ന്‍ പ്രധാനവേഷത്തിലെത്തുന്ന നര്‍മ പ്രാധാന്യമുള്ള ചിത്രമാണ് 'ഫ്രെഞ്ച് വിപ്ലവം'. ചിത്രത്തിന്റെ രസകരമായ ട്രെയിലര്‍ ഒരാഴ്ച മുന്‍പ് ദുല്‍ഖര്‍ സല്‍മാനാണ് പുറത്തു വിട്ടത്. ട്രെയിലറിന് വന്‍ സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്. ഇപ്പോള്‍ ചിത്രത്തിന്റെ പോസ്റ്ററും അണിയറ പ്രവര്‍ത്തകര്‍ തങ്ങളുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ പുറത്തിറക്കിയിരിക്കുകയാണ്.

'കള്ള കാമുകന്‍ വിപ്ലവകാരി സത്യന്‍' എന്നാണ് പോസ്റ്ററിന് തലക്കെട്ട് നല്‍കിയിരിക്കുന്നത്. ഒരു കാമുകന്റെ മുഖ ഭാവത്തോടെ സണ്ണിവെയ്‌നാണ് പോസ്റ്ററിലുള്ളതും. ചിത്രത്തില്‍ ഗ്രാമത്തിലെ റിസോര്‍ട്ടിലെ പാചകക്കാരനായ സത്യനെന്ന കഥാപാത്രത്തെയാണ് സണ്ണി അവതരിപ്പിക്കുന്നത്. നര്‍മത്തിന് പ്രാധാന്യം നല്‍കുന്ന സിനിമയായിരിക്കും ഫ്രഞ്ച് വിപ്ലവമെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന.

1966 കാലഘട്ടം പശ്ചാത്തലമാക്കിയാണ് സിനിമയൊരുക്കുന്നത്. ഈ കാലത്തെ രാഷ്ട്രീയ സംഭവങ്ങളും അത് ഈ ഗ്രാമത്തിലെ ജനങ്ങളിലുണ്ടാക്കുന്ന ഫലങ്ങളും ചിത്രത്തില്‍ അവതരിപ്പിക്കുന്നു. ലിജോ ജോസ് പെല്ലിശേരി ചിത്രം ഈ മയൗ വിലെ നായിക ആര്യയാണ് ഈ സിനിമയിലും നായികയായെത്തുന്നത്.

മീര എന്ന കഥാപാത്രത്തെയാണ് ആര്യ അവതരിപ്പിക്കുന്നത്. ലാല്‍, ചെമ്പന്‍ വിനോദ്, കലിംഗ ശശി, വിഷ്ണു, ഉണ്ണിമായ, കൃഷ്്ണ തുടങ്ങിയവരാണ് മറ്റുതാരങ്ങള്‍. അബ്ബാ ക്രിയേഷന്‍സിന്റെ ബാനറില്‍ ഷജീര്‍.കെ.ജെ, ജാഫര്‍ കെ .എ എന്നിവര്‍ ചേര്‍ന്നു നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രാഹണം പാപ്പിനുവാണ് നിര്‍വഹിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com