ന​ടി​മാ​രു​ടെ​ കി​ട​പ്പു​മു​റി​യു​ടെ വാ​തിലിൽ മു​ട്ടി​യ സം​ഭ​വ​ങ്ങ​ൾ ഉണ്ടായിട്ടുണ്ട്, ന​ടി​മാ​ർ മ​ന​സ് തു​റ​ന്നാ​ൽ ദ​ന്ത​ഗോ​പു​ര​ങ്ങ​ൾ തകർന്നടിയുമെന്ന് ലിബർട്ടി ബഷീർ 

മീ ടു വെളിപ്പെടുത്തലിന്റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ന​ടി​മാ​ർ മ​ന​സ് തു​റ​ന്നാ​ൽ സി​നി​മാ​ലോ​ക​ത്തെ പ​ല ദ​ന്ത​ഗോ​പു​ര​ങ്ങ​ളും ത​ക​ർ​ന്ന​ടി​യു​മെ​ന്ന് സി​നി​മാ നി​ർ​മാ​താ​വ് ലി​ബ​ർ​ട്ടി ബ​ഷീ​ർ.
ന​ടി​മാ​രു​ടെ​ കി​ട​പ്പു​മു​റി​യു​ടെ വാ​തിലിൽ മു​ട്ടി​യ സം​ഭ​വ​ങ്ങ​ൾ ഉണ്ടായിട്ടുണ്ട്, ന​ടി​മാ​ർ മ​ന​സ് തു​റ​ന്നാ​ൽ ദ​ന്ത​ഗോ​പു​ര​ങ്ങ​ൾ തകർന്നടിയുമെന്ന് ലിബർട്ടി ബഷീർ 

ക​ണ്ണൂ​ർ: മീ ടു വെളിപ്പെടുത്തലിന്റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ന​ടി​മാ​ർ മ​ന​സ് തു​റ​ന്നാ​ൽ സി​നി​മാ​ലോ​ക​ത്തെ പ​ല ദ​ന്ത​ഗോ​പു​ര​ങ്ങ​ളും ത​ക​ർ​ന്ന​ടി​യു​മെ​ന്ന് സി​നി​മാ നി​ർ​മാ​താ​വ് ലി​ബ​ർ​ട്ടി ബ​ഷീ​ർ. ന​ടി​മാ​ർ പ​ത്ത് ശ​ത​മാ​നം കാ​ര്യ​ങ്ങ​ൾ​പോ​ലും തു​റ​ന്നു​പ​റ​ഞ്ഞി​ട്ടി​ല്ല. പ​തി​നേ​ഴി​ലേ​റെ സി​നി​മ​ക​ൾ നി​ർ​മി​ച്ച ത​നി​ക്ക് പ​ല സം​ഭ​വ​ങ്ങ​ളും ഇ​ന്ന​ലെ​യെ​ന്ന​പോ​ലെ ഓ​ർ​മ​യു​ണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ഇ​ത്ത​രം പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​കാ​തി​രി​ക്കാ​ൻ ശ്ര​ദ്ധി​ക്കേ​ണ്ട​വ​രാ​ണ് പ്രൊ​ഡ​ക്ഷ​ൻ ക​ണ്‍​ട്രോ​ള​ർ​മാ​ർ. അ​വ​ർ​ത​ന്നെ പ്ര​ശ്ന​ക്കാ​രാ​കുമ്പോൾ വേ​ലി ത​ന്നെ വി​ള​വ് തി​ന്നു​ന്ന സ്ഥി​തി​യാ​ണു​ണ്ടാ​കു​ന്ന​ത്. സി​നി​മാ​ന​ടി​മാ​രു​ടെ​യും സ​ഹ​ന​ടി​മാ​രു​ടെ​യും കി​ട​പ്പു​മു​റി​യു​ടെ വാ​തി​ലിൽ മു​ട്ടി​യ സം​ഭ​വ​ങ്ങ​ൾ പ​ല​പ്പോ​ഴും ഉ​ണ്ടാ​യി​ട്ടു​ണ്ടെ​ന്നും ബ​ഷീ​ർ പ​റ​ഞ്ഞു.

സി​നി​മാ ഷൂ​ട്ടിം​ഗി​നി​ട​യി​ൽ ന​ടി പീ​ഡ​ന​ശ്ര​മ​ത്തി​നി​ര​യാ​യ സം​ഭ​വ​ത്തി​ൽ വേ​ട്ട​ക്കാ​ര​നെ ര​ക്ഷി​ക്ക​ണ​മെ​ന്ന വോ​യ്സ് മെ​സേ​ജ് ഗ്രൂ​പ്പി​ലി​ടു​ക​യും വേ​ട്ട​ക്കാ​ര​നാ​യ പ​യ്യ​നെ പാ​വ​മാ​യി ചി​ത്രീ​ക​രി​ച്ച് ര​ക്ഷി​ക്ക​ണ​മെ​ന്ന് അ​ഭ്യ​ർ​ഥി​ക്കു​ക​യും ചെ​യ്ത പ്രൊ​ഡ​ക്ഷ​ൻ ക​ണ്‍​ട്രോ​ള​ർ ബാ​ദു​ഷ​യ്ക്കെ​തി​രേ​യും, അ​ക്ര​മി​ക്കെ​തി​രേ ന​ട​പ​ടി​യെ​ടു​ക്കാ​ൻ ത​യാ​റാ​കാ​ത്ത ഫെ​ഫ്ക സെ​ക്ര​ട്ട​റി ഉ​ണ്ണി​ക്കൃ​ഷ്ണ​നെ​തി​രേ​യും പൊലീസ് കേ​സെ​ടു​ക്ക​ണ​മെ​ന്നും ലി​ബ​ർ​ട്ടി ബ​ഷീ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com