ദിലീപിനെച്ചൊല്ലി അമ്മയില്‍ കലാപം ; ഗുണ്ടായിസം അനുവദിക്കില്ലെന്ന് ജഗദീഷ്, തീരുമാനങ്ങള്‍ക്ക് മുകളില്‍ സൂപ്പര്‍ബോഡി ഉണ്ടോയെന്ന് ബാബുരാജ്

എക്‌സിക്യൂട്ടീവ് യോഗതീരുമാനത്തിനും മുകളില്‍ സൂപ്പര്‍ ബോഡി ഉണ്ടോയെന്ന് ബാബുരാജ് ചോദിച്ചു
ദിലീപിനെച്ചൊല്ലി അമ്മയില്‍ കലാപം ; ഗുണ്ടായിസം അനുവദിക്കില്ലെന്ന് ജഗദീഷ്, തീരുമാനങ്ങള്‍ക്ക് മുകളില്‍ സൂപ്പര്‍ബോഡി ഉണ്ടോയെന്ന് ബാബുരാജ്

കൊച്ചി : നടന്‍ ദിലീപിനെ ചൊല്ലി അമ്മയില്‍ തുറന്ന കലാപം. നടന്‍ ദിലീപിനെ ന്യായീകരിച്ചും വനിതാ കൂട്ടായ്മയിലെ അംഗങ്ങളായ നടിമാരെ മോശമായും സിദ്ധിഖും കെപിഎസി ലളിതയും നടത്തിയ വാര്‍ത്താസമ്മേളനമാണ് അമ്മയില്‍ പൊട്ടിത്തെറിയിലേക്ക് നീങ്ങുന്നത്. സിദ്ധിഖ് പറഞ്ഞത് അമ്മയുടെ നിലപാടല്ലെന്ന് നടന്‍ ബാബുരാജ് പറഞ്ഞു. നടിമാരുടെ വിഷയവുമായി ബന്ധപ്പെട്ട് ദിലീപിനെ വലിച്ചിഴക്കേണ്ടിയിരുന്നില്ല. എക്‌സിക്യൂട്ടീവ് യോഗ തീരുമാനമാണ് ജഗദീഷ് പറഞ്ഞത്. എന്നാല്‍ എക്‌സിക്യൂട്ടീവ് യോഗതീരുമാനത്തിനും മുകളില്‍ സൂപ്പര്‍ ബോഡി ഉണ്ടോയെന്ന് ബാബുരാജ് ചോദിച്ചു.

കേരളത്തിന് പുറത്തും മാധ്യമങ്ങളുണ്ട്.  തമിഴ് മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത ദിലീപിനെ പുറത്താക്കാന്‍ മോഹന്‍ലാല്‍ സമ്മതിക്കുന്നില്ല എന്നാണ്. നമ്മള്‍ പറയുന്നതിന്റെ ഓരോ അടിയും മോഹന്‍ലാലിന്റെ പുറത്താണ്. എന്തിനാണ് ദിലീപിനെ ന്യായീകരിക്കുന്നത്. സിദ്ധിഖ് പറഞ്ഞതില്‍ ഏറിയ പങ്കും ദിലീപിനെ ന്യായീകരിക്കാനാണ്. ദിലീപിനെ പിന്തുണയ്ക്കുന്നവര്‍ പിന്തുണച്ചോട്ടെ.. അത് വ്യക്തിപരമായിട്ടാകണം. അമ്മ സംഘടനയുടെ പേരില്‍ അത് വേണ്ട. അത് പരസ്യമായി വിളിച്ചുപറയാനും താന്‍ തയ്യാറാണ്. കെപിഎസി ലളിതയെ എന്തിനാണ് വാര്‍ത്താ സമ്മേളനത്തില്‍ വിളിച്ചത്. അവര്‍ വെറും അമ്മ അംഗം മാത്രമെന്ന് ബാബുരാജ് പറഞ്ഞു. സിനിമാ പ്രവര്‍ത്തകരുടെ ഗ്രൂപ്പിലെ ശബ്ദസന്ദേശമാണ് പുറത്തായത്. 

അമ്മയില്‍ ഭീഷണിയുടെ സ്വരം ഇനി വിലപ്പോകില്ലെന്ന് നടനും അമ്മ ട്രഷററുമായ ജഗദീഷ് പറഞ്ഞു. സംഘടനയില്‍ ഗുണ്ടായിസം ഇനി വിലപ്പോകില്ല. കരിയര്‍ നശിപ്പിക്കുമെന്നാണ് തനിക്കെതിരെ ഭീഷണി. അഭിപ്രായം തുറന്നുപറഞ്ഞതിന് ഒറ്റപ്പെടുത്തുമെന്ന് പറയുക. അത്തരത്തിലുള്ള ഗുണ്ടായിസം അമ്മയില്‍ വെച്ചുപൊറുപ്പിക്കില്ല. എല്ലാവര്‍ക്കും അഭിപ്രായ സ്വാതന്ത്ര്യം ഉണ്ടാകണം. 

പ്രസിഡന്റിനൊപ്പം നമ്മളെല്ലാവരും ഉണ്ട്. അതില്‍ കവിഞ്ഞ ഒരു പോസ്റ്റ് സംഘടനയില്‍ ഉണ്ടെന്ന് കരുതുന്നില്ല. പ്രസിഡന്റിന്റെ പക്വമായ നിലപാടിനൊപ്പം അമ്മയിലെ എല്ലാ എക്‌സിക്യൂട്ടീവ് അംഗങ്ങളും ഉണ്ടാകും. അതില്‍ കവിഞ്ഞ് ആരെങ്കിലും ഗുണ്ടായിസം കാണിച്ച്, ഭീഷണിപ്പെടുത്തി എക്‌സിക്യൂട്ടീവ് കമ്മിറ്റിയെ വരുതിക്ക് നിര്‍ത്താമെന്ന് വിശ്വസിക്കുന്നുണ്ടെങ്കില്‍ അതിനി അമ്മയില്‍ വിലപ്പോകില്ലെന്ന് ജഗദീഷ് പറഞ്ഞു. 

എനിക്ക് മാധ്യമങ്ങളോട് ഒരുപാട് കാര്യങ്ങള്‍ പറയാന്‍ കഴിയും. എല്ലാവരുടേയും ചരിത്രം എന്റെ പക്കലുണ്ട്. ആ കാര്യങ്ങള്‍ പറയിക്കാന്‍ എന്നെ പ്രേരിപ്പിക്കരുത്. അച്ചടക്കത്തിലൂന്നിയാണ് ഞാന്‍ പറയുന്നത്. അമ്മ പ്രസിഡന്റ് മോഹന്‍ലാല്‍ പറഞ്ഞതിനാല്‍ സംയമനം പാലിക്കുകയാണെന്ന് ജഗദീഷ് പറഞ്ഞു. 

മോഹന്‍ലാലിന്റെ നിലപാടാണ് താന്‍ പറഞ്ഞത്. വരത്തന്‍ സിനിമയിലെ ഫഹദ് ഫാസിലിന്റെ റോളിലാണ് താന്‍. എല്ലാം സഹിക്കുകയാണ്. എന്നാല്‍ അവസാനം പൊട്ടിത്തെറിയുണ്ടാകും. അതിലേക്ക് നയിക്കരുത്. അഭിപ്രായം പറഞ്ഞാല്‍ ഉടന്‍ തന്നെ വെട്ടിനിരത്തുക, വാളോങ്ങുക..ഇതെല്ലാം ശരിയായ സമീപനമല്ല. ജീവിതമൊന്നും അധികകാലം ഇലവ്‌ല. നമ്മളെല്ലാം ജീവിതത്തിന്റെ അവസാന റീലുകളിലാണ് ഓടിക്കൊണ്ടിരിക്കുന്നത്. തിരിഞ്ഞുനോക്കുമ്പോള്‍ നമ്മുടെ മനസ്സാക്ഷിക്ക് ക്ഷതമേല്‍പ്പിക്കുന്ന കാര്യങ്ങല്‍ ഉണ്ടാകാന്‍ പാടില്ല. 

ഒരു തലമുറ വളര്‍ന്നുവരുന്നുണ്ട്. നമ്മുടെ സഹോദരിമാര്‍.. പെണ്‍കുട്ടികള്‍ . അതൊക്കെ നമ്മുടെ മനസ്സിലുണ്ടാകണം. ഞാനൊരു തെറ്റും ചെയ്തതായി എനിക്ക് തോന്നുന്നില്ല. സാംസ്‌കാരിക കേരളം എങ്ങനെ വിലയിരുത്തുന്നു എന്ന് ചിന്തിക്കണം. സുഹൃത്തുക്കള്‍ക്ക് വേണ്ടി വാദിക്കുന്നത് നല്ല കാര്യമാണ്. എന്നാല്‍ അതിന്റെ പിന്നില്‍ ഗൂഡലക്ഷ്യങ്ങള്‍ പാടില്ലെന്നും ജഗദീഷ് പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com