'മദ്യലഹരിയില്‍ ദ്വയാര്‍ത്ഥപ്രയോഗങ്ങള്‍ നടത്തിയിട്ടുണ്ട്, മാപ്പുപറഞ്ഞ് പ്രശ്‌നം അവസാനിപ്പിച്ചതാണ്'; മീ ടു ആരോപണത്തില്‍ അലന്‍സിയറിന്റെ പ്രതികരണം 

നടി ദിവ്യ ഗോപിനാഥിന്റെ വെളിപ്പെടുത്തല്‍ അര്‍ധസത്യമാണെന്നാണ് അലന്‍സിയറിന്റെ പ്രതികരണം
'മദ്യലഹരിയില്‍ ദ്വയാര്‍ത്ഥപ്രയോഗങ്ങള്‍ നടത്തിയിട്ടുണ്ട്, മാപ്പുപറഞ്ഞ് പ്രശ്‌നം അവസാനിപ്പിച്ചതാണ്'; മീ ടു ആരോപണത്തില്‍ അലന്‍സിയറിന്റെ പ്രതികരണം 

മീ ടൂ ക്യാംപെയിനിന്റെ ഭാഗമായി തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ പതികരണവുമായി നടന്‍ അലന്‍സിയര്‍ രംഗത്ത്. നടി ദിവ്യ ഗോപിനാഥിന്റെ വെളിപ്പെടുത്തല്‍ അര്‍ധസത്യമാണെന്നാണ് അലന്‍സിയറിന്റെ പ്രതികരണം. മദ്യലഹരിയില്‍ ദ്വയാര്‍ത്ഥപ്രയോഗങ്ങള്‍ നടത്തിയിട്ടുണ്ടെന്ന് സമ്മതിക്കുന്ന അലന്‍സിയര്‍ മുറിയില്‍ കയറിയത് സൗഹൃദത്തിന്റെ പേരിലാണെന്നും മറ്റ് ഉദ്ദേശ്യങ്ങളില്ലായിരുന്നെന്നും പറഞ്ഞു. ദിവ്യയോട് മാപ്പുപറഞ്ഞ് പ്രശ്‌നം അവസാനിപ്പിച്ചതാണെന്നും അലന്‍സിയര്‍ പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് പേര് വെളിപ്പെടുത്താതെ അലന്‍സിയര്‍ക്കെതിരേ നടി ആരോപണം ഉന്നയിച്ചത്. എന്നാല്‍ ഇന്ന് ഫേസ്ബുക്ക് ലൈവിലൂടെയെത്തി താനാണ് ലൈംഗികാതിക്രമം നേരിടേണ്ടി വന്നതെന്ന് നടി വെളിപ്പെടുത്തുകയായിരുന്നു. 

തന്റെ നാലാമത്തെ ചിത്രത്തിലാണ് അലന്‍സിയറുമായി ഒന്നിക്കേണ്ടി വന്നതെന്നും പ്രസ്തുത ചിത്രത്തിന്റെ സെറ്റില്‍ വെച്ചായിരുന്നു ലൈംഗികാക്രമണം നേരിട്ടതെന്നും ദിവ്യ നേരത്തെ പേരു പറയാതെ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ പേരു വെളിപ്പെടുത്താതെയുള്ള ആരോപണം അടിസ്ഥാനമില്ലാത്തതാണെന്ന് വ്യാപകമായ രീതിയില്‍ ആക്ഷേപിക്കപ്പെട്ടതോടെയാണ് ആ നടി താനാണെന്ന് വെളിപ്പെടുത്തലുമായി ദിവ്യ ഗോപിനാഥ് ഫേസ്ബുക്ക് ലൈവില്‍ എത്തിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com