'അന്ന് മമ്മൂട്ടിയെ ജാതി പറഞ്ഞ് ആക്ഷേപിച്ചു, മോഹന്‍ലാല്‍ ഇതില്‍ പെട്ടുപോയി, ഈ രീതിയില്‍ പോയാല്‍ വൈകാതെ പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കും'

ഈ രീതിയില്‍ മുന്നോട്ടുപോയാല്‍ നടന്‍ മോഹന്‍ലാല്‍ രണ്ടുവര്‍ഷത്തിനുളളില്‍ അമ്മയുടെ പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കുമെന്ന് നിര്‍മ്മാതാവ് ലിബര്‍ട്ടി ബഷീര്‍
'അന്ന് മമ്മൂട്ടിയെ ജാതി പറഞ്ഞ് ആക്ഷേപിച്ചു, മോഹന്‍ലാല്‍ ഇതില്‍ പെട്ടുപോയി, ഈ രീതിയില്‍ പോയാല്‍ വൈകാതെ പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കും'

ഈ രീതിയില്‍ മുന്നോട്ടുപോയാല്‍ നടന്‍ മോഹന്‍ലാല്‍ രണ്ടുവര്‍ഷത്തിനുളളില്‍ അമ്മയുടെ പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കുമെന്ന് നിര്‍മ്മാതാവ് ലിബര്‍ട്ടി ബഷീര്‍. ദിലീപിനോടുളള അമിതമായ വിധേയത്വം സംഘടനയെ പ്രതിസന്ധിയിലാക്കും. ദിലീപിന്റെ പക്ഷം ചേര്‍ന്ന്, ദിലീപിന് വേണ്ടി വാദിക്കുമ്പോഴാണ് മോഹന്‍ലാല്‍ അവിടെ നിസ്സാരനായി പോകുന്നത്. മോഹന്‍ലാല്‍ ഒരു സംഘടനയുടെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ടെങ്കില്‍ അത് നല്ല രീതിയില്‍ കൊണ്ട് പോകണമെന്ന് ആഗ്രഹിക്കുന്ന വ്യക്തിയാണ്. മോഹന്‍ലാലിനെ എനിക്ക് വ്യക്തിപരമായി അറിയാം അദ്ദേഹം ഇങ്ങനത്തെ ഒരു വൃത്തികേടിനും കൂട്ടുനില്‍ക്കില്ലെന്നും ലിബര്‍ട്ടി ബഷീര്‍ പറഞ്ഞതായി മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു. 

ഈ പോക്ക് ഇങ്ങനെ പോയാല്‍ ചിലപ്പോള്‍ അയാള്‍ രണ്ട് വര്‍ഷത്തിനുള്ളില്‍ രാജിവച്ച് പോയിക്കളയും. ഇങ്ങനത്തെ വൃത്തികേടിനൊന്നും ലാലിനെ കിട്ടില്ല. ഇതേ അവസ്ഥ തന്നെയാണ് മമ്മൂട്ടിക്കും ഉണ്ടായത്. രണ്ട് വര്‍ഷം മമ്മൂട്ടി ആ സംഘടനയില്‍ നിന്നു. മമ്മൂട്ടി എന്ന വ്യക്തിയെ ജാതി പറഞ്ഞ് വരെ അന്ന് ആക്ഷേപിച്ചുവെന്നും ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു.

അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഇന്ന് സംഘടനയില്‍ സാധാരണ മെമ്പര്‍ഷിപ്പുമായി മമ്മൂട്ടി നില്‍ക്കുന്നത്. പല ഓഫറുകളും വന്നിട്ടും മമ്മൂട്ടി സ്വീകരിച്ചില്ല. അന്ന് സ്വയം തടി രക്ഷപ്പെടുത്തിയതാണ്. മോഹന്‍ലാലും നില്‍ക്കില്ലെന്ന് പറഞ്ഞതാണ്. പക്ഷേ മോഹന്‍ലാല്‍ ഇതില്‍ പെട്ടുപോയി, അദ്ദേഹത്തിന് ഒന്നും ചെയ്യാന്‍ പറ്റാത്ത അവസ്ഥയിലേക്ക് പോയിക്കൊണ്ടിരിക്കുകയാണെന്നും ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com