ഒപ്പം ജോലി ചെയ്യേണ്ടി വന്നതില്‍ ആത്മാര്‍ത്ഥമായി ലജ്ജിക്കുന്നു; അലന്‍സിയറിനെതിരെ ആഷിഖ് അബു

സ്വഭാവ ദൂഷ്യം അലങ്കാരമായി കൊണ്ട് നടക്കുന്നയാളാണ് അലന്‍സിയറെന്നും തുറന്ന് പറയാന്‍ ധൈര്യം കാണിച്ച ദിവ്യയ്ക്ക് അഭിവാദ്യങ്ങളെന്നും ആഷിഖ് അബു
ഒപ്പം ജോലി ചെയ്യേണ്ടി വന്നതില്‍ ആത്മാര്‍ത്ഥമായി ലജ്ജിക്കുന്നു; അലന്‍സിയറിനെതിരെ ആഷിഖ് അബു

ടന്‍ അലന്‍സിയറിന്റെ തനിനിറം മനസിലാക്കാതെ ഒപ്പം ജോലി ചെയ്യേണ്ടി വന്നതില്‍ ആത്മാര്‍ത്ഥമായി ലജ്ജിക്കുന്നുവെന്ന് ആഷിഖ് അബു. സ്വഭാവ ദൂഷ്യം അലങ്കാരമായി കൊണ്ട് നടക്കുന്നയാളാണ് അലന്‍സിയറെന്നും തുറന്ന് പറയാന്‍ ധൈര്യം കാണിച്ച ദിവ്യയ്ക്ക് അഭിവാദ്യങ്ങളെന്നും ആഷിഖ് അബു ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി. 
കുറിപ്പിന്റെ പൂര്‍ണ്ണരൂപം ഇങ്ങനെ...

നടന്‍ അലന്‍സിയറിനെതിരെ നിരവധി ആരോപണങ്ങളാണ് ഈ ദിവസങ്ങളില്‍ പുറത്തുവന്നത് . ഇയാള്‍ തുടര്‍ച്ചയായി പല സെറ്റുകളിലും സ്ത്രീകളെ ലൈംഗികമായി ആക്രമിക്കുന്നു എന്ന് അതനുഭവിച്ച പെണ്‍കുട്ടികളും ആ സിനിമകളുടെ സംവിധായകരും സാക്ഷ്യപെടുത്തുകയാണ്.

സ്വഭാവദൂഷ്യം അലങ്കാരമായി കൊണ്ടുനടക്കുകയാണിയാള്‍. ഇയാളുടെ തനിനിറം മനസിലാക്കാതെയാണെങ്കിലും ചില സിനിമകളില്‍ ഒരുമിച്ചു വര്‍ക്ക് ചെയ്യേണ്ടിവന്നതില്‍ ആത്മാര്‍ത്ഥമായി ലജ്ജിക്കുന്നു. 
ദിവ്യക്ക് അഭിവാദ്യങ്ങള്‍ !
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com