'നിവിന്റെ ചിത്രത്തില്‍ ഞാന്‍ എന്തിന് അതിഥി വേഷത്തില്‍ എത്തണം, ഒരു സൂപ്പര്‍താരത്തിന്റെ മറുപടി ഇതായിരുന്നു'; തുറന്ന് പറഞ്ഞ് റോഷന്‍ ആന്‍ഡ്രൂസ്

യുവനടന്മാരുടെ ചിത്രങ്ങളില്‍ ഗസ്റ്റ് റോളില്‍ എത്താന്‍ പലരും തയാറാവാറില്ലെന്നും അദ്ദേഹം പറഞ്ഞു
'നിവിന്റെ ചിത്രത്തില്‍ ഞാന്‍ എന്തിന് അതിഥി വേഷത്തില്‍ എത്തണം, ഒരു സൂപ്പര്‍താരത്തിന്റെ മറുപടി ഇതായിരുന്നു'; തുറന്ന് പറഞ്ഞ് റോഷന്‍ ആന്‍ഡ്രൂസ്

നിവിന്‍ പോളിയെ നായകനാക്കി റോഷന്‍ ആന്‍ഡ്രൂസ് ഒരുക്കിയ ഇത്തിക്കരപ്പക്കി തീയെറ്ററുകളില്‍ വിജയകരമായി മുന്നേറുകയാണ്. ചിത്രത്തില്‍ അതിഥിതാരമായി എത്തിയ മോഹന്‍ലാല്‍ മികച്ച കൈയടിയാണ് നേടുന്നത്. എന്നാല്‍ ഇത്തിക്കരപ്പക്കിയാവാന്‍ പല നടന്മാരെ ക്ഷണിച്ചിരുന്നെന്നും അവരൊന്നും തയാറായില്ലെന്നും വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ്. യുവനടന്മാരുടെ ചിത്രങ്ങളില്‍ ഗസ്റ്റ് റോളില്‍ എത്താന്‍ പലരും തയാറാവാറില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇത്തിക്കരപ്പക്കിയെക്കുറിച്ച് പറഞ്ഞപ്പോള്‍ താന്‍ എന്തിന് നിവിന്‍ പോളിയുടെ ചിത്രത്തില്‍ അതിഥി വേഷത്തില്‍ എത്തണം എന്നാണ് ഒരു സൂപ്പര്‍ താരം ചോദിച്ചതെന്ന് ഒരു ടിവി പരിപാടിയില്‍ റോഷന്‍ ആന്‍ഡ്രൂസ് പറഞ്ഞു.  'നിവിന്‍ പോളിയെപ്പോലുള്ള യുവനടന്‍മാര്‍ നായകനാകുന്ന ചിത്രത്തില്‍ ഗസ്റ്റ് റോള്‍ ചെയ്യാന്‍ പല മുഖ്യധാര നടന്മാരും തയ്യാറാകില്ല. മോഹന്‍ലാലിന് മുമ്പ് പലരെയും 'കായംകുളം കൊച്ചുണ്ണി' എന്ന ചിത്രത്തിലേയ്ക്കായി ക്ഷണിച്ചു. ആരും അതിന് തയ്യാറായിരുന്നില്ല.' അദ്ദേഹം വ്യക്തമാക്കി.
 
പിന്നീടാണ് ആന്റണി പെരുമ്പാവൂരിനോട് ഇതിനെക്കുറിച്ച് സംസാരിക്കുന്നത്. സിനിമയിലെ സീനുകളെക്കുറിച്ച് വിശദീകരിച്ചു. തുടര്‍ന്നാണ് മോഹന്‍ലാലിനെ വിളിക്കുന്നത്. അദ്ദേഹം ഇത്തിക്കരപ്പക്കിയാവാന്‍ സമ്മതം മൂളി. ഇതോടെ താനും നിവിനും സന്തോഷംകൊണ്ട് നൃത്തംചെയ്തുവെന്നാണ് റോഷന്‍ ആന്‍ഡ്രൂസ് പറയുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com