മഹാരാഷ്ട്രയിലെ 850 കര്‍ഷകരുടെ കടം വീട്ടി ബിഗ് ബി

മഹാരാഷ്ട്രയിലെ പാവപ്പെട്ട 850 കര്‍ഷകരുടെ കടമാണ് ബച്ചന്‍ അടച്ച് തീര്‍ത്തത്. പണം തിരിച്ചടയ്ക്കാനാകാതെ ബാങ്ക് നടപടികള്‍ നേരിടുന്ന സാഹചര്യത്തിലാണ് ബച്ചന്‍ കര്‍ഷകരെ സഹായിക്കാനെത്തിയത്.
മഹാരാഷ്ട്രയിലെ 850 കര്‍ഷകരുടെ കടം വീട്ടി ബിഗ് ബി

ന്ത്യന്‍ സിനിമയിലെ തന്നെ സൂപ്പര്‍ സ്റ്റാര്‍ എന്ന് വിശേഷിപ്പിക്കാവുന്ന താരമാണ് അമിതാഭ് ബച്ചന്‍. വര്‍ഷങ്ങളായി ഇദ്ദേഹം ഈ താരപദവി തുടരുന്നുമുണ്ട്. ആരാധകരുടെ സ്‌നേഹം സ്‌ക്രീനിനുള്ളില്‍ ഇരുന്ന് മാത്രം ആസ്വദിച്ചാല്‍ പോര എന്ന് മനസിലാക്കിച്ച് തന്നിരിക്കുകയാണ് താരം. മഹാരാഷ്ട്രയിലെ പാവപ്പെട്ട കര്‍ഷകര്‍ക്ക് വേണ്ടി തന്നെക്കൊണ്ടാവുന്ന സഹായം ചെയ്ത് മാതൃകയായിരിക്കുകയാണ് ആരാധകരുടെ പ്രിയപ്പെട്ട ബിഗ്ബി. 

മഹാരാഷ്ട്രയിലെ പാവപ്പെട്ട 850 കര്‍ഷകരുടെ കടമാണ് ബച്ചന്‍ അടച്ച് തീര്‍ത്തത്. പണം തിരിച്ചടയ്ക്കാനാകാതെ ബാങ്ക് നടപടികള്‍ നേരിടുന്ന സാഹചര്യത്തിലാണ് ബച്ചന്‍ കര്‍ഷകരെ സഹായിക്കാനെത്തിയത്. 5.5 കോടി രൂപ കടമായിരുന്നു ഇദ്ദേഹം വീട്ടിയത്. ഇതില്‍ 350 കര്‍ഷകരും കടം വീട്ടാനാകാതെ ആത്മഹത്യയുടെ വക്കിലായിരുന്നു എന്നും ബച്ചന്‍ വ്യക്തമാക്കി.

നേരത്തേ, രാജ്യത്തിന് വേണ്ടി ജീവന്‍ ബലികഴിച്ച മഹാരാഷ്ട്രയിലെ 44 ആളുകളുടെ കുടുംബങ്ങളെയും ബച്ചന്‍ സഹായിച്ചിരുന്നു. അന്ന് ബച്ചന്‍ തന്റെ ബ്ലോഗിലെഴുതിയത് ഇത് വളരെ സംതൃപ്തിയേകുന്ന അനുഭവമായിരുന്നു എന്നാണ്. രാജ്യത്തിന് വേണ്ടി ജീവന്‍ ബലികഴിപ്പിച്ച ഇവരുടെ കുടുംബത്തിനെ തനിക്ക് ആകുന്ന പോലെ ചെറിയരീതിയില്‍ ഇവരെ സഹായിക്കാനായി എന്നും അദ്ദേഹം പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com